July 21, 2026

മുട്ടിൽ ടൗൺ എൻഎസ്എസ് കരയോഗം: ഓണാഘോഷവും കുടുംബമേളയും സംഘടിപ്പിക്കും; സ്വാഗതസംഘം രൂപീകരിച്ചു

0
IMG_20260720_110418
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: മുട്ടിൽ ടൗൺ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബമേളയും സമുചിതമായ രീതിയിൽ നടത്തുവാൻ ഭരണസമിതി യോഗം തീരുമാനിച്ചു. വിപുലമായ പരിപാടികളോടെ നടത്തുന്ന ആഘോഷങ്ങൾ വിജയപ്രദമാക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. കൂടാതെ കരയോഗത്തിന്റെ പരിധിയിലുള്ള കുടുംബാംഗങ്ങൾക്ക് സാമൂഹ്യക്ഷേമപരമായ കാര്യങ്ങൾ ചെയ്യുന്നതിനായി പ്രത്യേക കർമ്മസമിതിക്കും യോഗം രൂപം നൽകി.

 

സ്വാഗതസംഘ യോഗം മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി. നായർ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ടൗൺ എൻഎസ്എസ് കരയോഗം പ്രസിഡന്റ് എ. കെ. ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കമ്മിറ്റി അംഗം കെ. വിശ്വനാഥൻ, കരയോഗം സെക്രട്ടറി കെ. രാമകൃഷ്ണൻ, പ്രദീപ് കുമാർ കെ., നന്ദിഷ് കെ., രത്ന രാജ് വി. പി., സുചിത്ര കെ. തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *