July 20, 2026

വെള്ളമുണ്ടയിൽ വൻ ലഹരിവേട്ട: രണ്ടു യുവാക്കൾ പിടിയിൽ

0
IMG_20260720_124549
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ലഹരിമരുന്നുകളുമായി രണ്ട് യുവാക്കൾ വെള്ളമുണ്ട പോലീസിന്റെ പിടിയിലായി. പുതുശേരിക്കടവ് മേലെ നറുക്കിൽ നന്ദു (27), പന്തിപൊയിൽ അയിക്കാരൻ വീട്ടിൽ സുബൈർ (36) എന്നിവരെയാണ് വെള്ളമുണ്ട സബ് ഇൻസ്പെക്ടർ പി.സി. റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഭാഗത്തുനിന്ന് അഞ്ചാം മൈലിലേക്ക് കടത്താൻ ശ്രമിച്ച 2 മില്ലിഗ്രാം എംഡിഎംഎ, 13 ഗ്രാം ഹാഷിഷ് ഓയിൽ, 22 ഗ്രാം കഞ്ചാവ് എന്നിവ പരിശോധനയിൽ പോലീസ് കണ്ടെടുത്തു. പ്രതികൾ ലഹരി കടത്താനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *