സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി; ജില്ലയിൽ പുതിയ ഡിവൈഎസ്‌പിമാർ ചുമതലയേൽക്കും
കൽപ്പറ്റ: വയനാട് ജില്ലയിലെ ഡിവൈഎസ്‌പിമാർക്ക് പുതിയ സ്ഥലംമാറ്റം നൽകി ഉത്തരവിറങ്ങി. പുതിയ ട്രാൻസ്ഫർ ഓർഡർ പ്രകാരം ടി.എ അഗസ്റ്റിനെ കൽപ്പറ്റ ഡിവൈഎസ്‌പിയായും, ജസ്റ്റിൻ എബ്രഹാമിനെ മാനന്തവാടി ഡിവൈഎസ്‌പിയായും, എം.എം അബ്ദുൾ കരീമിനെ ബത്തേരി ഡിവൈഎസ്‌പിയായും നിയമിച്ചു.
എസ്എംഎസ് ഡിവൈഎസ്‌പിയായി എം.ടി ജേക്കബും, ഡിസിആർബി ഡിവൈഎസ്‌പിയായി കെ.ജി പ്രവീൺ കുമാറും, വിജിലൻസ് ഡിവൈഎസ്‌പിയായി പി.രാജേഷും ചുമതലയേൽക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായി പി.എൽ ഷൈജുവിനെയും വയനാട്, കോഴിക്കോട് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം ഡിവൈഎസ്‌പിയായി പ്രദീപ് കണ്ണിപൊയിലിനെയുമാണ് നിയമിച്ചിരിക്കുന്നത്.





Leave a Reply