ലഹരിക്കെതിരെ ബോധവൽക്കരണവുമായി ദ്വാരക എയുപി സ്കൂൾ: ‘തുടിതാളം’ പരിപാടി സംഘടിപ്പിച്ചു
ദ്വാരക: ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനായി ദ്വാരക എയുപി സ്‌കൂളിൽ ബോധവൽക്കരണ ക്ലാസ്, ദൃശ്യാവിഷ്കാരം, നാടൻപാട്ടുകൾ എന്നിവ സംഘടിപ്പിച്ചു. മാനവിക വികസന സാമൂഹ്യ സംഘടനയായ കാരിത്താസ് ഇന്ത്യയുടെ ‘തുടിതാളം’ ടീമിൻ്റെ നേതൃത്വത്തിലാണ് പരിപാടി അവതരിപ്പിച്ചത്.
ലഹരി ഉപയോഗം ഒരു വ്യക്തിയുടെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ആരോഗ്യത്തെയും ഭാവിയെയും ഏതുവിധത്തിലാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് കുട്ടികൾക്ക് കൃത്യമായി മനസ്സിലാക്കി കൊടുക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ചടങ്ങിൽ സ്കൂൾ എച്ച്.എം. സിസ്റ്റർ സിജി ജോസഫ്, കൗൺസിലിംഗ് സിസ്റ്റർ ലില്ലി മാത്യു എന്നിവർ സംസാരിച്ചു.





Leave a Reply