October 30, 2026

പീഡന ആരോപണത്തിൽ പോലീസ് കേസ്: നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ രാജി സി.പി.എം. നേതൃത്വത്തിന്റെ ആവശ്യപ്രകാരം.

0
IMG_20180927_115303
By ന്യൂസ് വയനാട് ബ്യൂറോ
നെന്മേനി ഗ്രാമ പഞ്ചായത്ത്  
സി.ആർ കറപ്പൻ  രാജി വെച്ചു.
 പീഡനശ്രമത്തിന് കേസെടുത്തതിനെ തുടർന്ന്  സി.പി.ഐ.എം.  അംഗമായ നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് സി ആർ കറപ്പൻ  രാജിവച്ചതായി  സി പി ഐ എം നേതാവ് സുരേഷ് താളൂർ ന്യൂസ് വയനാട് പ്രതിനിധിയെ അറിയിച്ചു. . രേഖാമൂലമുള്ള  രാജിക്കത്ത്  
നെന്മേനി പഞ്ചായത്ത് സെക്രട്ടറിക്ക് ഉടൻ നൽകി. .വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയിൽ പ്രസിഡണ്ടിനെതിരെ ഇന്നലെ അമ്പലവയൽ പോലീസ് കേസെടുത്തിരുന്നു.. പ്രസിഡണ്ടിന്റ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്. നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. ബി.ജെ.പി. പ്രവർത്തകരും ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഇതിനിടെയാണ് രാജി. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *