April 16, 2026

ദീർഘദൂര ബസ് സർവീസുകൾ ആരംഭിക്കണം

0
Img 20241004 113959
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: പടിഞ്ഞാറത്തറ – വെണ്ണിയോട് കൽപ്പറ്റ റൂട്ടിൽ ദീർഘദൂര ബസ് സർവീസുകൾ ആരംഭിക്കണമെന്ന് യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വളരെക്കാലമായുള്ള കോട്ടത്തറ പഞ്ചായത്ത് നിവാസികളുടെ ആവശ്യം കെ എസ് ആർ ടി സി പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പി സി അബ്ദുള്ള അധ്യക്ഷം വഹിച്ചു. ഡി സിസി വൈസ് പ്രസിഡൻ്റ് ഒ.വി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് കൺവീനറായി സുരേഷ് ബാബു വാളൽ ചുമതല ഏറ്റെടുത്തു.പോൾസൺ കൂവക്കൽ, സി സി തങ്കച്ചൻ, വി സി അബൂബക്കർ ഹാജി, പി.പി റെനീഷ്, പി എൽ ജോസ്,കെ.കെ അലി, സി കെ ഇബ്രായി, കെ.കെ നാസർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *