May 11, 2026

ഭക്ഷ്യ മേള

0
Img 20241014 083552
By ന്യൂസ് വയനാട് ബ്യൂറോ

നൈപുണ്യ വികസനവും സംരംഭകത്വവും സുസ്ഥിരമായ തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഡി ഡി യു ജി കെ വൈ യുടേയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ പുളിയാർമല ലൗ ഗ്രീൻ അസോസിയേഷനിൽ 14ന് തിങ്കളാഴ്ച്ച ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.

 

ഡി ഡി യു ജി കെ വൈ യുടേയും കുടുംബശ്രീയുടെയും കീഴിൽ ഹോട്ടൽ മാനേജ്മെന്റ് , ഏവിയേഷൻ എന്നീ കോഴ്സുകളാണ് ലൗ ഗ്രീൻ അക്കാദമിയിൽ നടക്കുന്നത്. പഠനത്തിൻറെ ഭാഗമായാണ് വിവിധ ബാച്ചുകളിലെ 175 കുട്ടികൾ ഭക്ഷ്യമേളയും ഡെമോ എയർപോർട്ട് പ്രദർശനവും നടത്തുന്നത്.

 

പഠനം നടത്തുന്ന മുഴുവൻ വിദ്യാർഥിനി വിദ്യാർത്ഥികളും

അഭിമുഖങ്ങളിൽ വിജയിച്ച് ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളിൽ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. മൂന്നുമാസത്തെ കോഴ്സുകളിലൂടെ 18 നും 35നും ഇടയിലുള്ള യുവതിയുവാക്കൾക്ക് പഠനസൗകര്യവും ഹോസ്റ്റൽ സൗകര്യവും നൽകി മികച്ച തൊഴിലവസരങ്ങൾ ആണ് അക്കാദമി ഉറപ്പാക്കുന്നത്. ഡി ആർ മേഖശ്രീ ഐഎസ്

(വയനാട് ഡിസ്ട്രിക്ട് കളക്ടർ), അസിസ്റ്റന്റ് കളക്ടർ, ബാലസുബ്രഹ്മണ്യൻ പി കെ

(ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ ) തുടങ്ങിയവർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *