പ്രിയങ്ക ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും; പി പി ആലി
കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ ജില്ലയിലെ എല്ലാ മേഖലയിലും ഉള്ള ഐ.എൻ.ടി.യു.സി തൊഴിലാളികള്‍ രംഗത്തിറങ്ങണമെന്നും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായി. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മനോജ് എടാനി, ടി എ റെജി, സംസ്ഥാന വൈസ് പ്രസിഡണ്ട് ബി സുരേഷ് ബാബു, ഉമ്മര്‍ക്കുണ്ടാട്ടില്‍, ഓ ഭാസ്കരന്, ശ്രീനിവാസന് തൊവരിമല,നജീബ് പിണങ്ങോട്, മോഹന്‍ദാസ് കോട്ടക്കൊല്ലി, ജയ മുരളി, കെ യു മാനു, കെടി നിസാം, പി എന്‍ ശിവന്, ജിനി തോമസ് സി എ അരുണ്‍ ദേവ്, രാധാ രാമസ്വാമി, താരീഖ് കടവന്‍,ഹര്‍ഷല്‍ കോന്നാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply