April 16, 2026

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ 

0
Img 20241019 Wa0064
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

നൂൽപ്പഴ: ചീരാൽ നമ്പ്യാർകുന്ന് മുളക്കൽപ്പുല്ലാട്ട് വീട്ടിൽ എം.വി ജിഷ്ണു(29), നെന്മേനി റഹ്മത്ത് നഗർ മെനകത്തു വീട്ടിൽ ഫസൽ മെഹബൂബ് (26) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇന്നലെ രാത്രിയോടെ ചെട്ടിയാലത്തൂർ ജംഗ്ഷനിലെ ബസ് വെയ്റ്റിംഗ് ഷെഡിൽ സംശയാസ്പദമായി കണ്ട ഇവരെ പരിശോധന നടത്തിയതിൽ 12.8 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ എൻ.വി ഹരീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *