May 9, 2026

ചെറുപുഴയിൽ ആയൂർവേദ മെഡിക്കൽ ക്യാമ്പ്

0
IMG-20181004-WA0055
By ന്യൂസ് വയനാട് ബ്യൂറോ
 

മാനന്തവാടി നഗരസഭ പരിയാരംകുന്ന് ഡിവിഷൻ വികസന കമ്മിറ്റിയുടെ സഹകരണത്തോടെ പയ്യമ്പള്ളി ഗവ. ആയൂർവേദ ഡിസ്പെൻസറിയുടെ അഭിമുഖ്യത്തിൽ ചെറുപുഴയിൽ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ പി.വി. ജോർജ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മനുവൽ ചേന്നംകുളം അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ ഡോ.സൗമ്യ മാത്യു, ഡോ. പ്രവീൺ, ഡോ.വീണ എന്നിവർ രോഗികളെ പരിശോധിച്ച് മരുന്ന് നൽകി. മനോജ് ചൂട്ടക്കടവ്, ജോണി കെ.എം, ബേബി അത്തിക്കൽ, അബ്രഹാം മാസ്റ്റർ, വിനോദ് കിഴക്കേൽ, ജമലുദ്ധീൻ കുട്ടി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *