May 3, 2024

നിയമ സഭ എസ്റ്റിമേറ്റ് കമ്മറ്റിക്ക് എല്‍ ഡി എഫ് നിവേദനം നല്‍കി

0
കല്‍പറ്റ:മഹാ പ്രളയത്തില്‍ വന്‍ നാശ നഷ്ട്ടങ്ങള്‍ ഉണ്ടായ ജില്ലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് ജില്ലാ കമ്മറ്റി നിയ സഭ എസ്റ്റിമേറ്റ് കമ്മറ്റിക്ക് മുമ്പാകെ നിവേദനം നല്‍കി.1008 കോടി രൂപയുടെ നഷ്ട്ടം കാര്‍ഷിക മേഖലയില്‍ ഉണ്ടായി എന്ന് കൃഷി വകുപ്പിന്റെ കണക്കുകള്‍ തന്നെ പറയുന്നു.യഥാര്‍ഥ നഷ്ട്ടം ഇതിലും എത്രയോ വലുതാണ്.മണ്ണിടിച്ചില്ലും വെള്ളപൊക്കത്തിലും വീടും,കൃഷിയും,കൃഷി ഭൂമിയും നഷ്ട്ടപ്പെട്ടതിന്റെ കണക്കുകള്‍ വന്നുകഴിഞ്ഞു.എന്നാല്‍ അമിത മഴയെ തുടര്‍ന്ന് വയനാട്ടിലെ എല്ലാ കര്‍ഷിക വിളകളും പൂര്‍ണമായി നശിച്ചു.വിളകള്‍ നശിച്ചതിനാല്‍ ഈ വര്‍ഷം യാതൊരു വരുമാനവും കര്‍ഷകര്‍ക്ക് ലഭിക്കില്ല.കൂടാതെ കുരുമുളക്,കാപ്പി,കവുങ്ങ്,തുടങ്ങിയ കൃഷികള്‍ കൂടി നശിച്ചതിനാല്‍ യാതൊരു വരുമാനവും അടുത്ത വര്‍ഷവും കര്‍ഷകര്‍ക്ക് ലഭിക്കില്ല.അമിതമായ മഴയെ തുടര്‍ന്ന ഫലപുഷ്ട്ടമായ മേല്‍ മണ്ണ് കൃഷി ഭൂമിയില്‍ നിന്ന് ഒലിച്ച് പോയതിനാല്‍ പുതിയ വിളകള്‍ വെച്ച് പിടിപ്പിക്കാന്‍ കൂടുതല്‍ സമയവും കൃഷികര്‍ക്ക് ആവശ്യമായി വരും.പ്രളയം കാര്‍ഷിക അനുബന്ധ മേഖയിലും വന്‍ നഷ്ട്ടം ഉണ്ടാക്കിയിട്ടുണ്ട്.ക്ഷീര മേഖലയില്‍ ഉല്‍പാദനം കുറഞ്ഞു.മൃഗങ്ങള്‍ക്ക് രോഗം വന്നതും,പുല്‍ കൃഷി നശിച്ചതും,പ്രതിസന്ധിയുടെ ആക്കം കൂട്ടി.കോഴി വളര്‍ത്തല്‍,മീന്‍ കൃഷി, പച്ചക്കറി കൃഷി,പൂ കൃഷി തുടങ്ങിയ കാര്‍ഷിക അനുബന്ധ മേഖലയും പൂര്‍ണമായും തകര്‍ന്നു.കാര്‍ഷിക മേഖലയിലെ ഈ തകര്‍ച്ച വയനാടിന്റെ സാമ്പത്തിക രംഗത്ത് വന്‍ പ്രതിസന്ധിയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.ഗതാഗത,വാണിജ്യ ചെറുകിട വ്യാപാര രംഗത്തും ധന നഷ്ട്ടവും തൊഴിലില്ലായിമയും കൂടിവരുന്നു.ഈ സാഹചര്യത്തില്‍ ജില്ലക്ക് പ്രത്യേക പാക്കേജ് അനുവദിച്ച് പ്രശന പരിഹാരത്തിന് സര്‍ക്കാരില്‍ നിന്നുളള ഇടപെടല്‍ ഉണ്ടാകണമെന്നും അഭ്യര്‍ഥിച്ചാണ് എല്‍ ഡി എഫ് ജില്ലാ കമ്മറ്റി നിയമ സഭാ എസ്റ്റിമേറ്റ് കമ്മറ്റിക്ക് നിവേദനം നല്‍കിയിരിക്കുന്നത്.നിവേദനത്തില്‍ ആവശ്യപ്പെട്ട പ്രസകിത ഭാഗങ്ങള്‍ താഴെ പറയുന്നു.
    1-കാര്‍ഷിക അനുബന്ധമേഖലകളിലെ ഇടപെടല്‍-
പുതിയ കൃഷികള്‍ ചെയ്ത് വരുമാനം ഉണ്ടാക്കുന്നത് വരെ കൃഷികാര്‍ക്ക് താല്‍പര്യമുളള അനുബന്ധ മേഖലകളില്‍ സഹായം ചെയ്യുക.ആട്,കോഴി,പശു,മീന്‍ വളര്‍ത്തല്‍,പച്ചക്കറി കൃഷി,പൂ കൃഷി,തുടങ്ങിയ സംരഭങ്ങള്‍ തുടങ്ങാന്‍ തല്‍പരരായ കര്‍ഷകര്‍ക്ക് അവര്‍ സമര്‍പ്പിക്കുന്ന പ്രൊജക്റ്റിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ലഭ്യകാക്കുകയും സര്‍ക്കാര്‍ സഹായം സബ്‌സിഡിയായി ധനകാര്യ സ്ഥാപനങ്ങളിലേക്കേ് കൈമാറുകയും ചെയ്യുക.ഉല്‍പാദന വിപണനവുമായി ബന്ധപ്പെട്ട് ഒരു സമഗ്ര പരിപാടി തയാറാക്കി നടപ്പിലാക്കുക.
   2-കൃഷി ഭൂമി നഷ്ട്ടപ്പെട്ടവര്‍ക്ക് പകരം ഭൂമിയും നഷ്ട്ട പരിഹാരവും നല്‍കുക-
നിലവില്‍ വീടും,ഭൂമിയും നഷ്ട്ടപെട്ടവര്‍ക്ക് വീട് വെക്കാനുളള സ്ഥലും വീടുമാണ് സര്‍ക്കാര്‍ നല്‍കുന്നകത്.എന്നാല്‍ ഉരുള്‍പൊട്ടലിനെതുടര്‍ന്ന് ഏക്കര്‍ കണക്കിന് കൃഷി ഭൂമി നഷ്ട്ടപെട്ട വളരെയധികം കൃഷിക്കാര്‍ വയനാട്ടിലുണ്ട്.ഈ കൃഷികാര്‍ക്ക് നഷ്ട്ടപെട്ട ഭൂമിക്ക് പകരം ഭൂമിയോ,വിലയോ നല്‍കാനുളള പദ്ദതി നടപ്പാക്കുക,കൂടാതെ നശിച്ച് പോയ ഇവരുടെ കൃഷിക്ക് നഷ്ട്ട പരിഹാരം നല്‍കുക
  3-പലിശ രഹിത വായിപ
നശിച്ച് പോയ നാണ്യ വിളകള്‍ വീണ്ടും വെച്ച് പിടിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് പലിശരഹിത വായിപ ലഭ്യമാക്കുക
 4-വിത്തും വളവും സബ്‌സിഡിയായി നല്‍കുക
വിത്തും നടീല്‍ വസ്തുകളും നശിച്ചു പോയതിനാല്‍ അവ ലഭ്യമാക്കാനുളള സമഗ്ര പദ്ദതി ആവിഷ്‌കരിക്കുക,കൂടാതെ വളം അടക്കമുളള കാര്യങ്ങള്‍ സബ്‌സിഡിയായി നല്‍കുക.
 5-കൃഷി നശിച്ചവര്‍ക്ക് നഷ്ട്ട പരിഹരം
കൃഷിയും വിളകളും നശിച്ചവര്‍ക്ക് ഹെക്ട്ടര്‍ ഒന്നിന് 50,000 രൂപയെങ്കിലും നഷ്ട്ടപരിഹാരം നല്‍കുക.
 6-കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക
കൃഷികാരുടെ കാര്‍ഷിക കാര്‍ഷികേതര കടങ്ങള്‍ എഴുതി തള്ളുക
 7-ചെറുകിട വ്യാര വാണിജ്യ സ്ഥാപനങ്ങളെ സഹായിക്കുക
കാര്‍ഷിക മേഖലയിലെ തകര്‍ച്ച വാണിജ്യ വ്യാപാര മേഖലകളെയും ബാധിച്ചിട്ടിണ്ട്.ഇവര്‍ക്ക് ധന കാര്യ സ്ഥാപനങ്ങളില്‍ നിന്നും വായിപ ലഭ്യമാക്കുകയും സബ്‌സിഡി അനുവദിക്കുകയും ചെയ്യുക.
 8-പൊതുമരാമത്ത് വകുപ്പ്
പ്രളയത്തെ തുടര്‍ന്ന് വയനാട്ടില്‍ 540 കിലോമീറ്ററോളം റോഡ് തകര്‍ന്ന് പോയിട്ടുണ്ട്.ഇത് പുര്‍ നിര്‍മിക്കണം.പുനര്‍ നിര്‍മിക്കാന്‍ കാല താമസം ഉണ്ടാകും.അതുവരെ റോഡുകളുടെ താല്‍ക്കാലിക റിപ്പയര്‍ നടത്തി ഗതാഗത യോഗ്യമാക്കണം.
9-നിര്‍മാണ സാമിഗ്രികള്‍
വയനാട്ടിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിയതു കാരണം കരിങ്കല്ലും,അനുബന്ധ ഉല്‍പന്നങ്ങളും ലഭിക്കുന്നില്ല.മറ്റു ജില്ലകളില്‍ നിന്നും അമിത വില നല്‍കി വാങ്ങേണ്ടി വരുന്നതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടക്കുന്നില്ല.ആയതിനാല്‍ വയനാട്ടിലെ പാരിസ്ഥിതിക പ്രശനങ്ങള്‍ ഇല്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ്  എല്‍ ഡി എഫ് ജില്ലാ നേതാക്കളായ പി ഗഗാറിന്‍,വിജയന്‍ ചെറുകര,പി കെ ബാബു,സി എം ശിവരാമന്‍  തുടങ്ങിയവര്‍ ചേര്‍ന്ന് നല്‍കിയ നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *