September 3, 2026

മൺസൂൺ-2018 എ.ജെ. ചാക്കോയുടെ ഫോട്ടോപ്രദർശനം തുടങ്ങി.

0
IMG-20181005-WA0020
By ന്യൂസ് വയനാട് ബ്യൂറോ

മൺസൂൺ-2018' ഫോട്ടോപ്രദർശനം തുടങ്ങി.

മാനന്തവാടി: 

ഫോട്ടോഗ്രഫി മേഖലയിൽ അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട മാനന്തവാടിയിലെ സീനിയർ ഫോട്ടോഗ്രാഫർ എ.ജെ ചാക്കോയുടെ ഫോട്ടോകളുടെ പ്രദർശനം  പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ആരംഭിച്ചു. പ്രളയ ദുരന്തത്തിന്റെ നേർസാക്ഷ്യങ്ങളായ ചിത്രങ്ങളാണ് മൺസൂൺ- 2018 എന്ന പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. 
  
ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന പ്രദർശനങ്ങളിലെ ഒമ്പതാമത്തെ പ്രദർശനമാണ് മൺസൂൺ 2018.

പ്രദർശനം ഒക്ടോബർ 13 ന് സമാപിക്കും.
രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ പ്രദർശനം കാണാവുന്നതാണ്.

ഫോട്ടോഗ്രഫിയിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഫ്രാൻസിസ് ബേബി  പ്രദർശനം ഉദ്ഘാടനം ചെയ്തു. 
പഴശ്ശി ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് അനിൽ കുമാർ.എൻ അധ്യക്ഷത വഹിച്ചു.
എ.ജെ ചാക്കോ, എ.കെ.പി.എ ജില്ലാ ട്രഷറർ എം.പ്രശാന്ത്. എ.അജയകുമാർ, എം.ഗംഗാധരൻ, ജിതിൻ എം.സി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *