May 18, 2024

വെള്ളമുണ്ട റോഡ് നിർമ്മാണം ആദ്യഘട്ടം തിങ്കളാഴ്ചയും രണ്ടാം ഘട്ടം 22 – നും തുടങ്ങും: തീരുമാനമായത് കർമ്മ സമിതിയുമായുള്ള ചർച്ചയിൽ

0
Img 20181005 Wa0017
കൽപ്പറ്റ: തരുവണ – 

വെള്ളമുണ്ട – നിരവിൽ പുഴ    റോഡ് നിർമ്മാണം ആദ്യഘട്ടം  തിങ്കളാഴ്ചയും രണ്ടാം ഘട്ടം 22 – നും തുടങ്ങും. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വെള്ളിയാഴ്ച രാവിലെ   കർമ്മ സമിതിയുമായുള്ള ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഒന്നാം ഘട്ടം തരുവണ മുതൽ എട്ടേ നാൽ വരെയുള്ള ഭാഗങ്ങളിൽ ഒന്നര ഇഞ്ച് മെറ്റൽ  ഉപയോഗിച്ച്  കുഴി അടക്കുന്നതാണ് തിങ്കളാഴ്ച തുടങ്ങുന്നത്. ഇതേ ഭാഗത്ത്  ഒന്നാം നിര മെക്കാഡം പ്രവൃത്തി 22-ന് ആരംഭിക്കും. മരങ്ങൾ മുറിക്കാനുള്ളതിനാലും ഇലക്ട്രിക്  പോസ്റ്റുകൾ മാറ്റാൻ ഉള്ളതിനാലും  ഏതെങ്കിലും ഭാഗത്ത് ഒന്നാം നിര മെക്കാഡം  പ്രവൃത്തി പൂർത്തിയാക്കുന്നതിന്  കാലതാമസം നേരിട്ടാൽ ആ ഭാഗം മാത്രം ഒഴിവാക്കി ബാക്കി ഭാഗം അടിയന്തരമായി പൂർത്തീകരിക്കും.   കൾവർട്ടുകളുടെ പണി പൂർത്തിയാക്കാൻ വൈകിയാൽ. ആ ഭാഗം ഒഴിവാക്കി മെക്കാഡം പ്രവൃത്തി തുടരുകയും  കൾവർട്ടിന്റെ പണി പൂർത്തിയായ ശേഷം ആ ഭാഗം മെക്കാഡം പൂർത്തിയാക്കുകയും ചെയ്യും. 

     തുലാവർഷം മൂലം പ്രവൃത്തിക്ക് എന്തെങ്കിലും  തടസ്സം നേരിട്ടാൽ അത് അനുയോജ്യമായ സമയത്ത്  സമയബന്ധിതമായും അടിയന്തര സ്വഭാവത്തിലും  പൂർത്തീകരിക്കും എന്നിവയാണ് ചർച്ചയിലെ തീരുമാനങ്ങൾ . കർമ്മ സമിതിക്ക് വേണ്ടി  വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി, വൈസ് പ്രസിഡണ്ട് ആൻഡ്രൂസ് ജോസഫ്,  ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ദേവകി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി, വെള്ളമുണ്ട പഞ്ചായത്ത് യു.ഡി. എഫ്. ചെയർമാൻ പി. മൊയ്തീൻ ഹാജി, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.അഹമ്മദ് മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അധികൃതരിൽ നിന്ന് ഇത്തരം ഉറപ്പുകൾ രേഖാമൂലം ലഭിച്ചതിനാൽ താൽകാലികമായി കർമ്മസമിതിയുടെ നേതൃത്വത്തിലുള്ള സമരങ്ങൾ നിർത്തിവെക്കുകയാണെന്ന് ഇവർ പിന്നീട് കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉറപ്പ് നടപ്പായില്ലങ്കിൽ പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കുമെന്നും ഇവർ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *