April 28, 2026

മദ്യദുരന്തത്തിന് കാരണം പൊട്ടാസ്യം സൈനഡ് : അന്വേഷണം എസ്.എം.എസിന് വിട്ടു: അറസ്റ്റ് ഇന്നുണ്ടായേക്കും.

0
IMG-20181004-WA0099
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ പുലയ കോളനിയിലെ മദ്യദുരന്തത്തിന് കാരണം  മദ്യത്തിൽ കലർന്ന മാരക വിഷമായ പൊട്ടാസ്യം സൈനവെന്ന്  റിപ്പോർട്ട്. വ്യാഴാഴ്ച പരിശോധനക്ക് അയച്ച മദ്യത്തിന്റെ പരിശോധനാ ഫലം കോഴിക്കോട് റീജിയണൽ അനലിറ്റിക് ലാബിൽ നിന്ന്   ശനിയാഴ്ച പോലീസിന് കൈമാറി. . മദ്യത്തിലൂടെ മാരക വിഷം അകത്ത് ചെന്നാണ് മൂന്ന് പേരും മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . .   പട്ടികജാതി പട്ടിക വർഗ്ഗ കാർക്കെതിരെയുള്ള അതിക്രമത്തിന്റെ പട്ടികയിൽ സംഭവം ഉൾപ്പെട്ടതിനാൽ  അന്വേഷണം  എസ്.എം, എസ് ഡി.വൈ.എസ്.പി. കുബേരൻ നമ്പൂതിരിക്ക് വിട്ടു. 

      മാനന്തവാടി ഡി.വൈ. എസ്.പി. കെ.എം. ദേവസ്യമായിരുന്നു ഇതുവരെ അന്വേഷണം   നടത്തിയിരുന്നത്.. വാരാമ്പറ്റ കൊച്ചാറ പുലയ കോളനിയിലെ തിഗന്നായി, പ്രസാദ്, പ്രമോദ് എന്നിവർ കൊല ചെയ്യപ്പെട്ട കേസിൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.

      ഇതിനിടെ തിഗന്നായിക്ക് മദ്യം സമ്മാനമായി നൽകിയ സജിത്തിനെയായിരുന്നു സന്തോഷ് കൊല്ലാൻ ശ്രമിച്ചതെന്ന് നാട്ടിൽ സംസാരമുണ്ട്.. 2014 ൽ മാനന്തവാടിയിൽ സജിത്തുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു. അന്ന് മരിച്ച യുവാവിന്റെ സഹോദരീ ഭർത്താവാണ് ചൂട്ടക്കടവിൽ സജിത്തിന്റെ വീടിന് സമീപം താമസിക്കുന്ന സ്വർണപ്പണിക്കാരനായ സന്തോഷ്. അളിയന്റെ ആത്മഹത്യക്ക് പ്രതികാരം തീർക്കാൻ സന്തോഷ് സജിത്തിന് നൽകിയ മദ്യത്തിൽ സയനൈഡ് കലർത്തിയെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇതറിയാതെ മദ്യപാന ശീലമില്ലാത്ത സജിത്ത്  മകൾക്ക് ചരട് മന്ത്രിച്ചു തരുന്ന തിഗന്നായിക്ക് ഈ മദ്യം സമ്മാനമായി നൽകുകയായിരുന്നുവത്രെ. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *