May 18, 2024

ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് വയനാട്ടില്‍ 29 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും

0
 
കല്‍പ്പറ്റ: പ്രളയക്കെടുതിമൂലം ഭവന രഹിതരായ ജില്ലയിലെ അര്‍ഹതപ്പെട്ട 29 കുടുംബങ്ങള്‍ക്ക് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചു. കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടന്ന പൗരപ്രമുഖരുടെ സംഗമത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടന്നത്. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റാഷിദ് ഖാസിമി അധ്യക്ഷനായി. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സെക്രട്ടറി മുഫ്തി മഅ്‌സൂം സാഖിബ് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്‌ലിയാര്‍, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ഡബ്ല്യു.എം.ഒ ജന.സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പ്രഭാകരന്‍ മാസ്റ്റര്‍, ഹാരിസ് ബാഖവി കമ്പളക്കാട്, മാലിക് ഷഹബാസ്, മുജീബ് മൗലവി, ഷബീര്‍ മൗലവി, എ.പി വാസുദേവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സുഫ്‌യാന്‍ മൗലവി വിഷയാവതരണം നടത്തി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുറസാഖ് കല്‍പ്പറ്റ സ്വാഗതവും കോഡിനേറ്റര്‍ ഹബീബ് മൗലവി നന്ദിയും പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *