പീച്ചംങ്കോട് വീട്ടിൽ നിന്ന് 23 പവൻ സ്വർണ്ണം മോഷ്ടിച്ചു.
മാനന്തവാടി: പീച്ചംങ്കോട് അടച്ചിട്ട വീട്ടിൽ നിന്നും 23 പവൻ സ്വർണ്ണം മോഷണം പോയി. പെട്രോൾ പമ്പിന് സമീപം റവന്യൂ വകുപ്പ് ജീവനക്കാരനായ രാജേഷിന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണം മോഷ്ടിക്കപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മോഷണം നടന്നത്.വീട്ടുകാർ ആ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ രണ്ട് മാസമായി വെള്ളമുണ്ട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം പതിവാണ്.





Leave a Reply