ബത്തേരിയിൽ 10,400 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ
ബത്തേരി: ബത്തേരി പൊൻകുഴിയിൽ വെച്ച് ലോറിയിൽ നിന്നും 10,400 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ ഒന്നാം പ്രതി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ പൂളക്കാതൊടി വീട്ടിൽ മുഹമ്മദ് ബഷീർ ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതി ദുബായിൽ നിന്നും കരിപ്പൂരിലേക്ക് വരുന്ന വഴിക്ക് ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്ത് ബത്തേരി എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറുകയായിരുന്നു. 2021 മെയ് മാസത്തിലായിരുന്നു സ്‌പിരിറ്റ് പിടികൂടിയത്. തുടർന്ന് എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലാണ് കേസ് എടുത്തത്.





Leave a Reply