August 21, 2026

ഉല്‍പ്പന്ന വിതരണ കമ്പനികള്‍ അവരുടെ കച്ചവടത്തിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം- കെ സി ഡി എഫ് 

0
Img 20250217 195810
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:-വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സമാന സ്വഭാവമുള്ള സംഘടനകളായ എ.കെ.ഡി.എ ,എ .കെ. സി .ഡി. എ , സ്വാക്. എന്നിവര്‍ സംയുക്തമായ രൂപീകരിച്ച പൊതുവേദിയാണ് കേരള കണ്‍സ്യൂമര്‍ പ്രൊട്ടക്ട് ഡീലേഴ്‌സ് ഫോറം(കെസിഡിഎഫ് ) രാജ്യത്തിന്റെ മുഴുവന്‍ മേഖലയിലും കാലാനുസൃത വേദന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും വ്യാപാരികളുടെ കാര്യത്തില്‍ മാത്രം ഏതോ കാലത്തു നിശ്ചയിച്ച കമ്മീഷന്‍ മാത്രമാണ് കമ്പനികള്‍ ഇപ്പോഴും നല്‍കുന്നത്. കോപ്പറേറ്റ്‌റുകളുടെ കടന്നുകയറ്റം പരമ്പരാഗത വ്യാപാരികളെ ശ്വാസംമുട്ടിച്ചു കേരളത്തില്‍ നടക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയില്‍ 20 മുതല് 25 ശതമാനവും വില്പ്പന നടത്തുന്നത് കോര്പ്പറേറ്റ് മാഫിയകളാണ്.പരമ്പരാഗത കച്ചവടക്കാര്ക്ക് നിലവില് 5 ശതമാനം മുതല് 7 ശതമാനം വരെ കമ്മീഷന് നല്കുമ്പോള് ഓണ്‌ലൈന് കമ്പനികള്ക്കും, മോഡേണ് ട്രേഡുകള് എന്നവകാശപ്പെടുന്ന കുത്തകകള്ക്ക് 35 ശതമാനം കമ്മീഷനാണ് ഉല്പ്പന്ന നിര്മ്മാണ കമ്പനികള് നല്കുന്നത്. എല്ലാ ഉപഭോക്താക്കള്ക്കും മോഡേണ് ട്രേഡുകളില് എത്തിപ്പെടാന് കഴിയാറില്ല. സാധാരണക്കാരായ ഉപഭോക്താക്കള്ക്ക് അമിത നിരക്കില് സാധനം വാങ്ങേണ്ടി വരുമ്പോള് ഒരു വിഭാഗം ഉപഭോക്താക്കള്ക്ക് കൂടുതല് ലാഭത്തില് മോഡേണ് ട്രേഡുകളില് നിന്ന് സാധനങ്ങള് വാങ്ങാനും കഴിയുന്നു. ഇതിലൂടെ ഉപഭോക്താക്കളെ വിഭജിച്ച് സമൂഹത്തില് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയാണെന്നു മാത്രമല്ല പരമ്പരാഗത കച്ചവടക്കാര് കൂടുതല് ലാഭം എടുക്കുന്നവരാണെന്ന് ധാരണ പൊതുസമഹൂത്തില് പടരാനും കാരണമാകുന്നു.സര്ക്കാര് കാലാകാലങ്ങളില് ഏര്‌പ്പെടുത്തുന്ന ലൈസന്‌സുകള്ക്ക് പുറമെ, പി.എഫ്, ഇ.എസ്.ഐ, ക്ഷേമനിധി എന്നിങ്ങനെ നിയമാനുസൃതമായി പാലിക്കേണ്ടവയെല്ലാം പാലിച്ച് വ്യാപാരം നടത്തുന്ന പരമ്പരാഗത കച്ചവടക്കാര് അകാരണമായി സംശയത്തിന്റെ നിഴലിലാകുന്നുവെന്നും ഫോറം ഭാരവാഹികള് പറഞ്ഞു. കൂടിയ വിലയ്ക്ക് കിട്ടുന്ന ഉല്പ്പന്നങ്ങള് കൂടിയ വിലയ്ക്ക് മാത്രമേ വിറ്റഴിക്കാന് സാധിക്കൂ. കുത്തകൾക്കും ഓണ്‌ലൈന്കാര്ക്കും കൂടുതല് കമ്മീഷന് എന്ന നയം കമ്പനികള് തിരുത്തണമെന്നും ഫോറം ആവശ്യപ്പെട്ടു. നിർമ്മാതാക്കളിൽ നിന്നും കൂടുതല് കമ്മീഷന് ലഭിക്കുന്ന ഉല്പ്പന്നങ്ങള് കുത്തക വ്യാപാരികളും ഓണ്‌ലൈന്കാരും മാര്ക്കറ്റ് വിലയേക്കാള് കുറഞ്ഞ വിലയ്ക്ക് വിപണിയില് വില്ക്കുമ്പോള് സംസ്ഥാന സര്ക്കാരിന് ജി.എസ്.ടി ഇനത്തില് ഭീമമായ തുകയാണ് നഷ്ടം സംഭവിക്കുന്നത്. നാളിതുവരെ കേരളത്തിലെ വ്യാപാരികള് സര്ക്കാരിന് നല്കിക്കൊണ്ടിരുന്ന നികുതി വരുമാനമായിരുന്നു കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി നിലകൊണ്ടിരുന്നത്.കേരളത്തിലെ ഏതു ക്ഷേമപ്രവര്ത്തനങ്ങളാകട്ടെ പരിപാടികളാകട്ടെ എല്ലാത്തിനെയും പിന്തുണച്ചിരുന്നത് പരമ്പാരഗത വ്യാപാരികളായിരുന്നു. എന്നാല് ഈ വ്യാപാരികളെ സംരക്ഷിക്കുന്ന നിലപാടല്ല സംസ്ഥാനത്തിന്റെയെന്നും യോഗം വിലയീ രുത്തി.കേരളം വ്യാപര സൗഹൃദ സംസ്ഥാനമാണെന്ന് പറയുമ്പോഴും പരമ്പരാഗത വ്യാപാരികളെ ശ്വാസം മുട്ടിച്ചുകൊണ്ട് കേരളത്തിന്റെ വ്യാപാര മേഖലയെ കുത്തകകള്ക്ക് തീറെഴുതുന്ന സമീപമാണ് സര്ക്കാര് സ്വീകരിക്കുന്നതെന്നും .ചില ലോബികള് ജിഎസ്ടി ബില്ലിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും മറവില് ലഹരി വസ്തുക്കളും മയക്കു മരുന്നുകളും കടത്തുന്നു. ഇത്തരത്തില് ലഹരിവസ്തുക്കള്‌ക്കൊപ്പം കൊണ്ടു വരുന്ന ഉല്പ്പന്നങ്ങള് പകുതി വിലയ്ക്ക് സംസ്ഥാന വിപണിയില് വില്പന നടത്തുന്നതും പരമ്പരാഗത കച്ചവടക്കാരെ ബാധിക്കുന്നു. ഇത് തടയുന്നതിനായി എല്ലാ ചെക്ക് പോസ്റ്റുകളിലും ജിഎസ്ടി, എക്‌സൈസ് വകുപ്പുകള് സംയുക്തമായി പരിശോധന ശക്തമാക്കണമെന്നും ഫോറം ഭാരവാഹികള് ആവശ്യപ്പെട്ടു. എ കെ ഡി എ അംഗീകൃത മെമ്പര്‍മാരില്‍ നിന്ന് മാത്രം പര്‍ച്ചേസ് ചെയ്യുള്ളുവെന്ന് എസ് ഡബ്ലിയു പറഞ്ഞു.യോഗത്തില്‍ എ കെ ഡി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ശിവദാസന്‍ മണവാട്ടിയോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഷാജി.പി പി (എകെഡിഎ-) ജില്ലാ പ്രസിഡണ്ടായും. അബ്ദുല്‍ ഗഫൂര്‍ (എസ് ഡബ്ലിയു എ കെ ) ജനറല്‍ സെക്രട്ടറിയായും എ കെ രാമകൃഷ്ണന്‍ (എ കെ സി ഡി എ ) ജില്ലാ ട്രഷറിയും തിരഞ്ഞെടുത്തു.രഞ്ജിത്ത് ,പി ഫൈസല്‍ ,എംപി കുഞ്ഞുമോന്‍, ടി പി മനു ഗോപാലല്‍ ,കെ വി വി എസ് ജില്ലാ സെക്രട്ടറിഅജിത്ത്, പി വി ജോണ്‍സണ്‍, ഫൈസല്‍ പാപ്പിന, റഷീദ് പി ,മൈക്കിള്‍ സി , നാരായണന്‍ പി, സുധാകരന്‍.സി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *