July 30, 2026

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

0
Img 20250220 203435
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി : നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട് കടത്തി. തൃക്കൈപ്പറ്റ സ്വദേശി സി. ഉണ്ണികൃഷ്ണൻ (31)നെ യാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്. സൈബർ പോലീസ് സ്റ്റേഷൻ, മീനങ്ങാടി, മേപ്പാടി എന്നീ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് (കാപ്പ)പ്രകാരമാണ് ജില്ലയിൽ നിന്നും ഒരു വർഷത്തേക്ക് ഇയാളെ നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *