അതിഥി തൊഴിലാളിയുടെ കൊലപാതകം; പോലീസിനെ സഹായിച്ചവർക്ക് വെള്ളമുണ്ട പോലീസിൻ്റെ ആദരവ്.
വെള്ളമുണ്ട: തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും നിർണ്ണായക വിവരങ്ങൾ കൃത്യമായി അറിയിച്ചു മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ കാരണക്കാരായവരെ വെള്ളമുണ്ട പോലീസ് ആദരിച്ചു. മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് കാർഡ്ബോർഡ് പെട്ടിയിലും ബാഗിലുമാക്കി ഒന്നാം പ്രതി കൊണ്ട് പോകാൻ വിളിച്ച ഗുഡ്സ് ഓട്ടോയുടെ ഡ്രൈവർ
ആസ്സാം സ്വദേശിയായ ഷഹാബുദ്ദീൻ, കൂടാതെ പോലീസിന് നിർണ്ണായക വിവരങ്ങൾ നൽകുകയും സഹായിക്കുകയും ചെയ്ത വെള്ളമുണ്ട സ്വദേശി റഷീദ് എന്നിവരെയാണ് വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ. മിനിമോളിൻ്റെ നേതൃത്വത്തിൽ ആദരിക്കുകയും പ്രശംസിക്കുകയും ചെയ്തത്. ഇവരുടെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് തെളിവുകൾ നശിപ്പിക്കുന്നതിന് മുൻപേ തന്നെ പൊലീസിന് വളരെ വേഗം പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.





Leave a Reply