എന്റെ സേവനം എന്റെ തൊഴിൽ യജ്ഞത്തിൽ പങ്കാളികളാവാൻ അവസരം: പുതിയ ദൗത്യം വിജയം കാണുന്നു
കൽപ്പറ്റ: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതിക്കായി ഒരുങ്ങി എന്റെ സേവനം എന്റെ തൊഴിൽ എന്ന പുതിയ വെബ്സൈറ്റ് വിജയം കാണുന്നു. പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് നേരിട്ട് അറിയാനും,അത് ലോകത്തെ അറിയിച്ച് അവരുടെ പ്രയാസങ്ങൾക്ക് ഒരു ശാശ്വത പരിഹാരം കാണുന്നതിനും വേണ്ടിയാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത് .എന്റെ സേവനം എന്റെ തൊഴിൽ എന്ന വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുമാണ് ഇതിനായി പ്രചാരത്തിലുള്ളത് .
കോഴിക്കോട് സ്വദേശികളായ ദീപക് ( മലേഷ്യ), ,പ്രബുൽ (ദുബായ്) ,റെയ്സ് (ബാംഗ്ളൂർ) എന്നീ ചെറുപ്പക്കാരുടെ ആശയത്തിലൊരുങ്ങിയ ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം സന്നദ്ധ പ്രവർത്തനമാണ്. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ബുദ്ധിമുട്ടുകൾ ജനങ്ങളിൽ നിന്നും എത്രയും പെട്ടെന്ന് മനസിലാക്കി അതിനുള്ള പരിഹാരം ജനങ്ങളിൽ നിന്നും കണ്ടെത്തുന്നു. കേരള പുനർനിർമ്മിതിയിൽ ഏറ്റവും ആവശ്യമായ സാമ്പത്തികം, മാനവവിഭവശേഷി ,ഏകോപനം എന്നീ പ്രവർത്തനങ്ങളാണ് ഇവർ ലക്ഷ്യം വച്ച് വരുന്നത്. ആദ്യഘട്ടമായി വയനാട് ജില്ലയിലെ ലക്കിടി ജി.എൽ. പി .സ്കൂളിൽ ആരംഭിച്ച പ്രവർത്തനം ജില്ലയിൽ വിജയം കണ്ടിരുന്നു ..ഇതിനായി പലരിൽ നിന്നായി സമാഹരിച്ച ഒന്നര ലക്ഷം രൂപയുടെ പ്രവർത്തനമാണ് നടത്തിയതെന്ന് ദീപക് പറഞ്ഞു.
സേവനം ആവശ്യമുള്ളവർക്കായി സേവന സന്നദ്ധരായിട്ടുളള ആളുകൾ, സൗഹൃദ കൂട്ടായ്മകൾ ,സോഷ്യൽ മീഡിയ കൂട്ടായ്മകൾ ,റെസിഡൻസ് അസോസിയേഷനുകൾ ,സന്നദ്ധ സംഘടനകൾ ,രാഷ്ട്രീയ സംഘടനകൾ ,യുവജന സംഘടനകൾ ,കേരളത്തിലെ വിദ്യാർത്ഥികൾ ,വിദ്യാർത്ഥി സംഘടനകൾ ,കുടുംബശ്രീ യൂണിറ്റുകൾ എന്നിങ്ങനെ കേരളത്തിലെ മുഴുവൻ മേഖലകളെയും ഓൺലൈൻ സാങ്കേതിക വിദ്യയുടെ സഹായത്താൽ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സേവനങ്ങൾ നേരിട്ട് ആവശ്യമുള്ളവരിലേക്ക് എത്തിക്കാൻ കഴിയുന്ന വിധത്തിലാണ് ഇവരുടെ പോർട്ടൽ രൂപകൽപന ചെയ്തിരിക്കുന്നത്.ഇതിനായി പ്രത്യേക ലിങ്കും നിലവിലുണ്ട്.
www.entesevanamentethozhil.org എന്ന ലിങ്ക് വഴി ആർക്കും ഈ സൈറ്റിൽ സേവനം ആവശ്യപ്പെടുകയോ സേവനം നൽകുകയോ ചെയ്യാവുന്നതാണ്. ഫോൺ: 9188830 455





Leave a Reply