October 9, 2026

വേനലിൽ ആശ്വാസമായി ഗോത്ര കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്ക് 

0
Img 20250316 191643
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: കടുത്ത വേനലിൽ വെള്ളം ശേഖരിച്ചു വെക്കുവാൻ ഉപകാരപ്രദമായ രീതിയിൽ തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ക്ഷമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, സിബിൽ എഡ്വാർഡ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ മായ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ് , അസിസ്റ്റൻറ് സെക്രട്ടറി കെ ആർ സോമൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *