May 21, 2026

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ലീഡർ കെ.കരുണാകരൻ സ്റ്റഡി സെന്റർ മുന്നിട്ടിറങ്ങുന്നു

0
05-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:സമൂഹത്തിലെ ദുർഭലവിഭാഗങ്ങൾക്ക് സഹായം എത്തിക്കാൻ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായി നിൽക്കാനും കഴിയുന്ന ഭരണാധികാരികൾക്കെ ജനമനസ്സുകളിൽ എന്നും സ്ഥാനമുണ്ടാകൂ.ജിവകാരുണ്യ പ്രവർത്തനങ്ങൾക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുത്തതുകൊണ്ടാണ് കെ.കരുണാകരന്റെ ഓർമ്മകൾ കേരള സമൂഹം നെഞ്ചിലേറ്റുന്നതെന്നും ലീഡർ കെ കരുണാകരൻ സ്‌റ്റെഡിസെന്റർ വയനാട് ജില്ലാ പ്രവർത്തക യോഗം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സ്റ്റെഡി സെന്റർ മുഖ്യ രക്ഷാധികാരിയും കെ.പി.സി.സി.പ്രചരണ സമിതി അധ്യക്ഷനുമായ കെ.മുരളീധരൻ എം.എൽ.എ.പ്രസ്താവിക്കുകയുണ്ടായി. സ്റ്റഡി  സെന്റർ വയനാട് ജില്ലാ ചെയർമാൻ മോയിൻ കടവൻ അധ്യക്ഷത വഹിച്ചു.അഡ്വ.എം.വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.എടയ്ക്കൽ മോഹനൻ,രമേശ് മാസ്റ്റർ,കെ.കെ.ജേക്കബ്, പി.ശോഭന കുമാരി,പി.വിനോദ്കുമാർ,കുന്നത്ത് അഷ്‌റഫ്,പി.കെ.മണികണ്ഠൻ,പ്രമോദ് തൃക്കൈപ്പറ്റ,വാസു അമ്മാനി,സി.അച്ചുതക്കൂറുപ്പ്,വി.കെ.ഗോപി,സരസമ്മടീച്ചർ,ടി.ഉഷാകുമാരി,മാർഗരര്‌റ് തോമസ്,കെ.രാധാകൃഷ്ണൻ,അഷ്‌റഫ് പൈക്കാടൻ,പ്ര.മാത്തുക്കൂട്ടി,ഡോ.ഹക്കീം,കെ.ഗോപാലൻ,പി.സജീവൻ എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *