June 19, 2026

മൂല്യബോധത്തില്‍  അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍  എന്‍ എസ് എസ്സിന്റെ കാതല്‍

0
Img 20250331 130121
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: നായര്‍ സര്‍വീസ് സൊസൈറ്റി സങ്കുചിതമായ ഒരു ജാതി സംഘടനയല്ലെന്നും മൂല്യബോധത്തില്‍ അധിഷ്ഠിതമായ കരയോഗ പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ കാതലെന്നും ഹോസ്ദുര്‍ഗ് എന്‍ എസ് എസ് താലൂക്ക് കരയോഗ യൂണിയന്‍ പ്രസിഡന്റ് പ്രഭാകരന്‍ കരിച്ചേരി അഭിപ്രായപ്പെട്ടു. വൈത്തിരി താലൂക്ക് എന്‍ എസ് എസ് യൂണിയന്റെ കീഴിലുള്ള കല്‍പറ്റ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്രയും കലാപരിപാടികളും നടന്നു. വൈത്തിരി താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റ് പി കെ സുധാകരന്‍ നായര്‍ അധ്യക്ഷനായി.

 

 

കല്‍പറ്റ എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വിവിധ കരയോഗങ്ങളില്‍ നിന്നായി 300 പ്രവര്‍ത്തകര്‍ പങ്കെടുത്തു.

വൈത്തിരി താലൂക്ക് യൂണിയന്‍ മുഖ്യ രക്ഷാധികാരി എ പി നാരായണന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. താലൂക്ക് യൂണിയന്‍ സെക്രട്ടറി ടി സുധീരന്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. 50 വര്‍ഷം പിന്നിട്ട ദമ്പതികളെയും, 100 വയസ്സ് പിന്നിട്ട കാര്‍ത്യായനി അമ്മയേയും താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി പി വാസുദേവന്‍ ആദരിച്ചു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ കല്‍പറ്റ എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ കെ ബാബു പ്രസന്നകുമാര്‍ ആദരിച്ചു. രാജ്യത്തും സംസ്ഥാനത്തും വളര്‍ന്നുവരുന്ന മയക്കുമരുന്ന് മാഫിയകളെ അടിച്ചമര്‍ത്തുന്നതിനു വേണ്ടി അതിശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘാടകസമിതി ചെയര്‍മാന്‍ എ പി വാസുദേവന്‍ നായര്‍ സ്വാഗതവും കണ്‍വീനര്‍ എ പി സവിത നന്ദിയും പറഞ്ഞു. വനിത യൂണിയന്‍ പ്രസിഡന്റ് കമലമ്മ ടീച്ചര്‍, പി സി. നാരായണന്‍ നമ്പ്യാര്‍, ശ്രീജിത്ത് കെ എസ് , ലോകേഷ് കെ ആര്‍, രാജേഷ് കെ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *