June 27, 2026

ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണം – തിരുഹൃദയാ നഗര്‍ നിവാസികള്‍        

0
Img 20250403 094030
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ പരിതിയില്‍ സിവില്‍ സ്റ്റേഷന്‍ 8-ാം വാര്‍ഡില്‍ തിരുഹൃദയാനഗര്‍ ബൈപ്പാസ് പ്രദേശത്ത് ജനവാസ മേഘലയില്‍ വരുന്ന ബിവറേജ് ഔട്ട്‌ലെറ്റ് ഇവിടെ നിന്നും മാറ്റി സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇന്നു നടന്ന പൊതുയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. പത്താം ദിവസത്തെ സമരപരിപാടി ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ ടി. മണി നിര്‍വഹിച്ചു. പി. എസ്. സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു.കെ.യു . തോമസ് അധ്യക്ഷത വഹിച്ചു. ടി. കെ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഡോളി ജോസ്, എം.എസ് മോളി, ടി. ശാന്ത, സായി എം., പി. ബാഹുലേയന്‍, എല്‍സി.കെ. എം എന്നിവര്‍ സംസാരിച്ചു. ബിവറേജ് അവിടെ നിന്ന് മാറ്റുന്നത് വരെ സമരം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *