June 27, 2026

സണ്‍ഡേ സ്‌കൂള്‍ അധ്യാപക സംഗമം സംഘടിപ്പിച്ചു

0
Ghjg

 

പേരിയ: എംജെ എസ്എസ്എ മാനന്തവാടി മേഖലാ സണ്‍ഡേ സ്‌കൂള്‍ അധ്യാപക സംഗമം പേരിയ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടന്നു. ഭദ്രാസന സെക്രട്ടറി ജോണ്‍ ബേബി ഉദ്ഘാടനം നിര്‍വഹിച്ചു.വികാരി ഫാ. ബൈജു മനയത്ത് അദ്ധ്യക്ഷനായി.ഫാ.ബേബി പൗലോസ്, ഫാ.ബാബു നീറ്റുകര,ഫാ.ഷിന്‍സണ്‍ മത്താക്കില്‍,ഫാ.ഷിനു പാറക്കല്‍, ഫാ. അനൂപ് ചാത്തനാട്ടുകുടി, ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ്, ട്രസ്റ്റി ബിനോയി നെല്ലിക്കാക്കുടി, എം.എം. തോമസ്, ലിജൊ പീറ്റര്‍, ജിതിന ഷിബു, പി. വി. സ്‌കറിയ, പൗലോസ് മണിക്കോട് എന്നിവര്‍ പ്രസംഗിച്ചു.

2024 വര്‍ഷത്തെ റാങ്ക് ജേതാക്കളെയും ബെസ്റ്റ് സണ്ടേസ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട കോറോം സണ്ടേസ്‌കൂളിനെയും ചടങ്ങില്‍ അനുമോദിച്ചു. മേഖലയിലെ തൃശ്ശിലേരി സണ്ടേസ്‌കൂള്‍ സമ്പൂര്‍ണ ആത്മ ദീപം ഇടവകയായി പ്രഖ്യാപിച്ചു. 1 മുതല്‍ 12 വരെ ക്ലാസ്സുകളിലെ മുഴുവന്‍ പാഠ ഭാഗങ്ങളും ഉള്‍പ്പെടുത്തിയ ക്വസ്റ്റിന്‍ ബാങ്ക് പ്രകാശനവും നടത്തി. ഇന്‍സ്പെക്ടര്‍ എബിന്‍ പി.ഏലിയാസ് സ്വാഗതവും സെക്രട്ടറി നിഖില്‍ പീറ്റര്‍ നന്ദിയും അറിയിച്ചു. പങ്കെടുത്ത എല്ലാ അദ്ധ്യാപകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *