സാങ്കേതം യൂണിറ്റ് രൂപീകരിച്ചു
തലപ്പുഴ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ സാങ്കേതം യൂണിറ്റ് രൂപീകരിച്ചു. ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിനും ഇന്നോസ്പാർക്ക് ശില്പശാല സംഘടിപ്പിക്കുന്നതിന് സഹകരിച്ച ലിബർട്ടഡ് കോളേജ് യൂണിയനുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. യുവസമിതി ജില്ലാ കൺവീനർ കെ. എ. അഭിജിത്ത്, കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫർഷാൻ യൂസുഫ്, യുവസമിതി മേഖല കൺവീനർ കെ. ആർ. സാരംഗ് എന്നിവർ പ്രസംഗിച്ചു. എം. മിഥുൻ മോഹൻ (ചെയർപേഴ്സൺ), കെ. എം. ആഷ്ലി ഫാത്തിം (വൈസ് ചെയർപേഴ്സൺ), ഗൗരവ് കൃഷ്ണ (കൺവീനർ), അഫ്സൽ എസ്. ഹുസൈൻ (ജോ. കൺവീനർ) എന്നിവരെ സാങ്കേതം – ക്യാമ്പസ് ശാസ്ത്രസമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.




Leave a Reply