June 27, 2026

ബിവറേജ് ഔട്ട്ലെറ്റ്:സമരം തുടരുന്നു

0
Ghjgh

 

കല്‍പ്പറ്റ: ബിവറേജ് ഔട്ട്ലെറ്റ് തിരുഹൃദയനഗര്‍ ഭാഗത്ത് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികള്‍ ജനകീയ സമരസമിതി നടത്തുന്ന സമരം തുടരുന്നു.10 ദിവസം മുന്പാണ് സമരം ആരംഭിച്ചത്. ജനവാസകേന്ദ്രത്തില്‍ മദ്യശാല ആരംഭിക്കുന്നത് തിക്തഫലങ്ങള്‍ക്കു കാരണമാകുമെന്നാണ് തിരുഹൃദയനഗര്‍ നിവാസികളുടെ പക്ഷം. കഴിഞ്ഞ ദിവസത്തെ സമരം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി. മണി ഉദ്ഘാടനം ചെയ്തു. കെ.യു. തോമസ് അധ്യക്ഷനായി.മദ്യശാല തിരുഹൃദയനഗറിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുന്നതുവരെ സമരം തുടരുമെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

പി.എസ്. സെബാസ്റ്റ്യന്‍, ടി.കെ. ഹരിദാസ്, ഡോളി ജോസ്, എം.എസ്. മോളി, ടി. ശാന്ത, എം. സായി, പി. ബാഹുലേയന്‍, കെ.എം. എല്‍സി എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *