June 27, 2026

ഡിഎംസി അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു

0
Jh

 

കണിയാമ്പറ്റ:ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കോപ്‌സ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം നടത്തി.ഡി എം സി ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ പുല്‍പറമ്പില്‍ കണ്‍വീനര്‍ ജംഷീദ് കിഴക്കയില്‍ എന്നിവര്‍ ചേര്‍ന്ന് കോഡിനേറ്റര്‍ അജിത്ത് കാരാട്ടിന് യൂണിഫോം വിതരണം ചെയ്തു.കഴിഞ്ഞ നാല് വര്‍ഷമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഭരണസമിതിയോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവന വിഭാഗമാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കോപ്‌സ് കണിയാമ്പറ്റ.

കോവിഡ്, പ്രളയം,മുണ്ടക്കൈ ചൂരല്‍മല ദുരന്തം എന്നീ മേഖലകളില്‍ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ നല്‍കുന്നതിന് ഡിഎംസി അംഗങ്ങള്‍ക്ക് സാധ്യമായിട്ടുണ്ട.്എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഗഫൂര്‍ ഉത്താലക്കല്‍, നിഷാദ് കൊളങ്ങോട്ടില്‍, റഷീദ് കണിയാമ്പറ്റ,ട്രഷറര്‍ വി രാമനുണ്ണി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *