November 6, 2026

വന്യജീവി ശല്യത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് വടക്കനാട് ഗ്രാമസംരക്ഷണസമതി.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വടക്കനാട് ഗ്രാമസംരക്ഷണസമതിയുടെ നേതൃത്വത്തിൽ നടന്ന എക്സിക്യുട്ടീവ് യോഗം വന്യജീവി ശല്യത്തിനെതിരായ പ്രതിരോധ മാർഗ്ഗങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പട്ടയഭൂമിയിലുള്ള തേക്ക്, വീട്ടിമരങ്ങൾ കർഷകർക്ക് മതിയായ നഷ്ട പരിഹാരം നൽകി മുറിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ടു.കൂടാതെ വയനാട് ജില്ല സന്ദർശിക്കുന്ന ബഹു: വനം വകുപ്പ് മന്ത്രിക്ക് മേൽ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നിവേദനം സമർപ്പിക്കുന്നതിനായി ഫാ:. ജോബി മുക്കാട്ടുകാവുങ്കൽ, കരുണാകരൻ വെള്ളക്കെട്ട്, ബെന്നി കൈനിക്കൽ, അഡ്വ: എം.ടി. ബാബു എന്നിവരെ ചുമതലപ്പെടുത്തി.യോഗത്തിൽ വടക്കനാട് ഗ്രാമസംരക്ഷണ സമിതി ചെയർമാൻ ഫാ: .ജോബി മുക്കാട്ടുകാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *