May 7, 2024

ക്ഷേത്ര വിമോചന സമരം അനിവാര്യം: ഹിന്ദു ഐക്യവേദി

0
കൽപ്പറ്റ: കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ദേവസ്വംബോർഡ് എന്ന നീരാളിപ്പിടുത്തത്തിൽ നിന്നും ഒഴിവാക്കി സംരക്ഷിക്കാൻ ഒരു ക്ഷേത്ര വിമോചനസമരം അനിവാര്യമായി വന്നിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി .ദേവസ്വം ബോർഡിൻറെ തെറ്റായ നിലപാടുകൾ ആണ് ശബരിമലയിലെ പ്രശ്നം ഇത്രയും വഷളാക്കിയത് ഇപ്പോൾ ക്ഷേത്ര കാര്യത്തിൽ തന്ത്രിയാണോ ദേവസ്വംബോർഡ് ആണോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ് .ഇത്തരം ബാലിശമായ വാദമുഖങ്ങൾ ഉന്നയിച്ചുകൊണ്ട് സുപ്രീംകോടതിയുടെ വിധി യുടെ മറവിൽ ശബരിമലക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ച് ക്ഷേത്രത്തെ നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ് സർക്കാരിന്റെത് .ആ ചാരാനുഷ്ഠാനങ്ങളെ ലംഘിക്കാൻ അവിശ്വാസികളായ സ്ത്രീകളെ പോലീസ് വേഷത്തിൽ ഒരു ഐജിയുടെ നേതൃത്വത്തിൽ സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചതായി നാം കണ്ടു. വിശ്വാസികളുടെ ശക്തമായ ചെറുത്തുനിൽപ്പിന് തുടർന്ന് തിരക്കഥ പരാജയപ്പെടുകയാണുണ്ടായത്. വീണ്ടും ഇത്തരം നടപടികൾ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ് നമ്മുടെ കപട മതേതര സർക്കാർ. ഇതിൻറെ ഭാഗമായി സന്നിധാനത്തും പരിസരത്തും ആരും തങ്ങാൻ പാടില്ല എന്ന ഉത്തരവിറക്കിയിട്ടുണ്ട് .അതിവ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കേണ്ട ശബരിമലയിൽ വിശ്വാസികളല്ലാത്ത ഫെമിനിസ്റ്റുകൾക്ക് കടന്നുചെല്ലാനുള്ള അനുമതി നൽകിയാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട് .ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയിൽ കണ്ണും നട്ടാണ് ക്ഷേത്രങ്ങളെ സർക്കാർ കൈവശംവച്ചു കൊണ്ടിരിക്കുന്നത്. കാണിക്കവഞ്ചി തുറക്കുമ്പോൾ വഞ്ചി കാലിയായി കണ്ടാൽ സർക്കാർ ക്ഷേത്രങ്ങൾ ഉപേക്ഷിച്ച് പോകും. കാണിക്കവഞ്ചിയിൽ മതേതരസർക്കാറിന് സൽബുദ്ധി തോന്നണമേ ദൈവമേ എന്ന ഒരു തുണ്ട് കടലാസിൽ മതി. ഇത് ക്ഷേത്ര വിമോചനസമരത്തിന് ആദ്യപടിയാണ് .ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിൽനിന്നും തിരിച്ചുപിടിക്കാൻ ധാർമികമായും നിയമപരമായും ഉള്ള പോരാട്ടങ്ങൾ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ തുടരുക തന്നെ ചെയ്യും സംസ്ഥാന ഉപാധ്യക്ഷൻ  സിപി വിജയൻ ഉദ്ഘാടനം ചെയ്തു.കൽപ്പറ്റയിൽ നടന്ന യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷൻ ജഗനാഥ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സംഘടന സെക്രട്ടറി ബാലന്‍ വലക്കോട്ടില്‍,ജില്ലാ സെക്രട്ടറി സജിത് ഇടിക്കര എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *