May 8, 2024

വിദേശ മദ്യശാലക്കെതിരെ ആദിവാസി അമ്മമാരുടെ സമരം ആയിരം ദിവസം പിന്നിട്ടു.

0
Img 20181028 Wa0032
മാനന്തവാടി; മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് ഔട്‌ലറ്റിനെതിരെ ആദിവാസി അമ്മമാര്‍ നടത്തി വരുന്ന സമരം ആയിരം ദിവസം പൂര്‍ത്തിയായി.18 കോളനികള്‍ക്ക് നടുവിലായി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്‌ലറ്റിനെതിരെയുള്ള സമരം 2016 ജനുവരി 26 നായിരുന്നു ആദിവാസി ഫോറത്തിന്‍ ആഭിമുഖ്യത്തില്‍ തുടങ്ങിയത്.
      ചീപ്പാടും കാവുംമന്ദത്തും മേപ്പാടിയിലും വിജയം കണ്ട മദ്യഷാപ്പ് വിരുദ്ധ സമരത്തില്‍ വിജയം കണ്ടതിലുള്ള ആത്മവിശ്വാസവും തങ്ങളുടെ വോട്ടുകള്‍ തേടി കോളനികളിലെത്തുന്ന മുഖ്യധാരാ രാഷ്ട്രീയക്കാരുടെതുള്‍പ്പെടെയുള്ള നിര്‍ലോഭ പിന്തുണ ഉണ്ടാവുമെന്ന നിഷ്‌കളങ്കമായ പ്രതീക്ഷയുമായിരുന്നു സമരത്തിന് തുടക്കമിട്ടത്.കോളനികളിലെ നിലവിലെ മദ്യപാനികളുടെ വര്‍ദ്ധിക്കുന്ന മദ്യപാനം തടയാനും വളര്‍ന്നു വരുന്ന തലമുറയെങ്കിലും മദ്യവിപത്തില്‍ നിന്നും രക്ഷപ്പെടാനുമായിരുന്നു അമ്മമാര്‍ സമരത്തിനെത്തിയത്.
        പ്രദേശത്തെ റസിഡ്ന്‍ഷ്യല്‍ അസോസിയേഷന്‍,മുസ്ലിം ലീഗ്,വെല്‍ഫയര്‍പാര്‍ട്ടി,എസ് ഡി പി ഐ,ആം ആത്മി പാര്‍ട്ടി,കെ. സി .വൈ. എം,മദ്യ വിരുദ്ധസമിതി,മദ്യ നിരോധനസമിതി,ഇങ്ങനെ നിരവധി സംഘടനകളും വ്യക്തികളുമാണ് തുടക്കത്തില്‍ പിന്തുണയുമായി രംഗത്തുണ്ടായിരുന്നത്.പലരും പലപ്പോഴായി സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പക്കാനും സാമ്പത്തികസഹായങ്ങള്‍ നല്‍കാനും മുന്നോട്ട് വന്നിരുന്നു.ഇതിനോടകം പലരുടെയും ശ്രമഫലമായി ദയാഭായി,തായാട്ടുബാലന്‍,സോണിയമല്‍ഹാര്‍,ജേക്കബ് വടക്കാഞ്ചേരി,ഗീതാനന്ദന്‍,തുടങ്ങിയവരെ സമരത്തിനെത്തിച്ച് പിന്തുണ നല്‍കാനും സംഘാടകര്‍ക്ക് കഴിഞ്ഞിരുന്നു.
          യു ഡി എഫ് അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ മദ്യനയത്തിന്റെ ഭാഗമായി അടച്ചു പൂട്ടുന്ന ഔട്‌ലറ്റിന്റെ പട്ടികയിലുള്‍പ്പെടുത്തി മദ്യഷാപ്പ് പൂട്ടാനും പാര്‍ട്ടി തലത്തില്‍ ആലോചന നടന്നിരുന്നു.ഈ വിധത്തില്‍ മുന്‍ മന്ത്രി പി കെ ജയലക്ഷമി ഉറപ്പും നല്‍കിയിരുന്നു.എന്നാല്‍ ഭരണ മാറ്റം ഉണ്ടായതോടെ ഈ പ്രതീക്ഷ അസ്ഥാനത്തായി. 2016 ആഗസ്ത് 11 ന് സമരക്കാരുടെ ആവശ്യങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന മുന്‍കളക്ടര്‍ ആദിവാസികള്‍്‌ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം മദ്യഷാപ്പ് അടച്ചു പൂട്ടാന്‍ ഉത്തരവിടുകയും ഇത് നേരത്തെ തിരിച്ചറിഞ്ഞ കോര്‍പ്പറേഷന്‍ ഉച്ചയോടെ തന്നെ ഉത്തരവിന് ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ സമ്പാദിക്കുകയും ചെയ്യുകയുണ്ടായി.പിന്നീട് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് മദ്യനിരോധന സമിതിക്ക് ഈകേസില്‍ കക്ഷി ചേരാന്‍ സാധിച്ചത്.എന്നാല്‍ ഹൈക്കടതിയില്‍ കേസ് സംബന്ധിച്ച് മുന്നോട്ട് പോവുന്നതില്‍ സമരം ചെയ്യുന്ന അക്ഷരാഭ്യാസമില്ലാത്ത ആദിവാസി വീട്ടമ്മമാരെ സഹായിക്കുന്നവര്‍ക്ക് വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല.
        ഇതിനിടെ 2017 ഏപ്രില്‍ മൂന്നിന് സമരക്കാര്‍ നടത്തിയ ഉപരോധസമരത്തിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകും സമരത്തിന് നേതൃത്വം നല്‍കിയവരെയുള്‍പ്പെടെ റിമാന്റിലയക്കുകുയും ചെയ്തു.ഇവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഔട്‌ലറ്റ് പരിസരത്ത് പ്രവേശിക്കരുതെന്ന നിബന്ധനയുള്ളതിനാല്‍ 2017 ഏപ്രില്‍ 17 മുതല്‍ സമരം സബ്കളക്ടര്‍ ഓഫീസിന് മുമ്പിലേക്ക് മാറ്റുകയായിരുന്നു.ഇതിനിടെ ബീവറേജ്‌സ് ഔട്‌ലറ്റില്‍ പ്രീമിയം കൗണ്ടറും ടൗണില്‍ നേരത്തെ അടച്ചു പൂട്ടിയ രണ്ട് ബാറുകളും പുതിയ സര്‍ക്കാര്‍ തുറക്കുകയുണ്ടായി.ബീവറേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് വേണ്ടത്ര ഉറപ്പില്ലെന്നും ഔട്‌ലറ്റ് മാറ്റണമെന്നുമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് സബ്കളക്ടറും അധികൃതര്‍ക്ക് കൈമാറിയിരുന്നു.കുട്ട മദ്യലോബികളുടെ കൈയ്യില്‍ നിന്നും പണം വാങ്ങി സമരം ചെയ്യുന്നുവെന്ന ആക്ഷേപത്തോടൊപ്പം നിരവധി കള്ള കേസുകളെടുത്തതും സമരം അനന്തമായി നീണ്ടുപോയതും ഒപ്പമുണ്ടായിരുന്ന പലരെയും പാതിവഴിക്ക് സമരമുപേക്ഷിക്കേണ്ട അവസ്ഥയിലാക്കി.നിത്യവും ബസ്സ് കൂലി നല്‍കി സമരത്തിനെത്താന്‍ കഴിയാത്തതിനാല്‍ ആഴ്ചയില്‍ വന്നുപോകുന്നവരായും സമരക്കാരില്‍ പലരും മാറിയെങ്കിലുംെ സമരം അവസാനിപ്പിക്കാന്‍ ഇനിയും ഇവര്‍ തയ്യാറായിട്ടില്ല.
          കനത്ത മഴയിലും വെയിലിലും സബ്കളക്ടര്‍ ഓഫീസിന് മുമ്പിലെ ചെറിയ തുണിപ്പന്തലിലെ തണലില്‍ അമ്മമാര്‍ കുത്തിയിരിപ്പാണ്.മാക്ക പയ്യമ്പള്ളി,വെളള സോമന്‍,കാക്കമ്മ  വീട്ടിച്ചാല്‍,ചോച്ചി കൊയിലേരി,സുശീല  പൊട്ടന്‍കൊല്ലി,ചിട്ടാങ്കി തുടങ്ങിയവരാണ് ഇപ്പോഴും സമരപ്പന്തലില്‍ മാറി മാറിയെത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *