July 15, 2026

ലഹരിക്കെതിരെയും വര്‍ഗീയതക്കെതിരെയും ഒറ്റക്കെട്ടാവുക:പി.ടി സിദ്ധീഖ്

0
uiuy

മാനന്തവാടി: നാടിനെ നശിപ്പിക്കുന്ന ലഹരിക്കെതിരെയും വര്‍ഗീയതക്കെതിരെയും മതേതര സമൂഹം ഒറ്റക്കെട്ടാവണമെന്നും എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി പി. ടി സിദ്ധീഖ്.മാനന്തവാടി മണ്ഡലം യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സജീര്‍ എം.ടി, ഓര്‍ഗനൈസിങ് സെക്രട്ടറി സകരിയ്യ, മണ്ഡലം കമ്മിറ്റിയംഗം ആലി പി, നിസാര്‍,സുബൈര്‍,ഷംസു, അബു,ഷൗക്കത്തലി, നൗഷാദ്, അസൈനാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന മനുഷ്യ സൗഹൃദങ്ങളെ ബോധപൂര്‍വ്വമായി വര്‍ഗീയതയും ലഹരിയും വാരി വിതറി ഇരുട്ടിന്റെ ശക്തികള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. േലഹരിക്കെതിരെ ജാഗ്രതരാവുക എന്ന പ്രമേയത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഏപ്രില്‍ 05-മെയ് 5 വരെ നടത്തുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി ജാഗ്രത സംഗമം,ഹൗസ് കാംപയിന്‍,ലഹരി വിരുദ്ധ കൂട്ടയോട്ടം തുടങ്ങിയ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *