May 9, 2026

പിണറായി സർക്കാർ നടപ്പാക്കുന്നത് സംഘപരിവാർ അജണ്ട – അഡ്വ.ടി.സിദ്ധീഖ്

0
IMG-20181029-WA0006
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
കേരളത്തിൽ പിണറായി സർക്കാർ നടപ്പിലാക്കുന്നത് സംഘ പരിവാർ അജണ്ടയാണെന്നും വിശ്വാസത്തിന്റെ പേരിൽ ആർ എസ് എസ്സും സിപിഎമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ആർ എസ് എസിന്റെ സമരങ്ങൾക്ക് പ്രോത്സാഹനം നൽകി കൊണ്ട് കേരളത്തിൽ ആർ എസ് എസിനെ വളർത്തുന്നത് ഇടതു പക്ഷവും പിണറായി സർക്കാരുമാണന്ന് കോഴിക്കോട് ഡി.സി.സി.പ്രസിഡണ്ട് അഡ്വ: ടി.സിദ്ദീഖ്.   ന്യൂനപക്ഷങ്ങളുടെ പേര് പറഞ്ഞ് അധികാരത്തിൽ വന്നിട്ട് സംഘപരിവാറിന് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരായി പിണറായി മാറിയെന്നും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടും കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ അഡ്വ.ടി.സിദ്ധീഖ് പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'ചില' പoന ക്യാമ്പ് സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.  അസീസ് വാളാട് അധ്യക്ഷത വഹിച്ചു.പ്രളയത്തിൽ ദുരന്തമനുഭവിച്ചർക്ക് പ്രഖ്യാപിച്ച ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഇ.വിനയൻ മുഖ്യപ്രഭാഷണം നടത്തി… അടുത്ത ഒരു വർഷത്തേക്കുള്ള പരിപാടികളുടെ രൂപരേഖ മിഷൻ 2018 യൂത്ത് കോൺഗ്രസ് വയനാട് പാർലമെൻറ് മണ്ഡലം പ്രസിഡണ്ട് കെ.ടി.അജ്മൽ പ്രകാശനം ചെയ്തു.എ.പ്രഭാകരൻ മാസ്റ്റർ, പി.വി.ജോർജ്, എക്കണ്ടി മൊയ്തൂട്ടി,സുനിൽ ആലിക്കൽ,പി.ടി. മുത്തലിബ്, ജേക്കബ് സെബാസ്റ്റ്യൻ,അമൽജോയി, സംഷാദ് മരയ്ക്കാർ, ഷാജി ജേക്കബ്, കെ.ടി.മാത്യു,സുശോഭ് ചെറുകുമ്പം, റോബിൻ തറപ്പേൽ, ബൈജു പുത്തൻവീട്ടിൽ,മുസ്തഫ എറമ്പയിൽ,ഷിജു ഏച്ചോം, സിറാജ്കമ്പ, ലത്തീഫ് ഇമിനാണ്ടി, ദിനേശൻ കോട്ടിയൂർ, അഷ്ക്കറലി, പ്രിയേഷ് തോമസ്,അനീഷ് പി.കെ, അജോ ജോർജ്, തുടങ്ങിയവർ സംസാരിച്ചു…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *