July 15, 2026

വയനാട് പുനരധിവാസം വീട് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് കെ എന്‍ എം

0
oknio
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഇരകളായവര്‍ക്ക്
കെ എന്‍ എം സംസ്ഥാന കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ വേണ്ടി കല്‍പ്പറ്റയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എന്‍ എം വാഗ്ദാനം ചെയ്ത വീടുകള്‍ ഇരകളുടെ സന്നദ്ധതക്കനുസരിച്ചു നിര്‍മ്മിച്ചു നല്‍കും. വീട്‌നിര്‍മ്മാണത്തിനായി ഭൂമി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ ഒന്നര കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍
കെ എന്‍ എം ഇതിനകം നടത്തി.

നൂറ്റി അമ്പത് വീടുകളില്‍ ആവശ്യമായ ഉപകരണങ്ങള്‍ നല്‍കി. ജീപ്പ്, ഓട്ടോ ,അടക്കം
അമ്പത് കുടുംബങ്ങള്‍ക്ക് തൊഴില്‍ ഉപകരണങ്ങള്‍ കെ എന്‍ എം വിതരണം ചെയ്തു. ഉറ്റവര്‍ നഷ്ടപ്പെട്ട നൗഫലിന് ജൂലൈ 31 എന്ന പേരില്‍ ബേക്കറി നിര്‍മ്മിച്ചു നല്‍കി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനും കെ എന്‍ എം നു കഴിഞ്ഞുവെന്ന് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍ കുട്ടി മൗലവി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, വൈസ് പ്രസിഡണ്ട് പ്രൊഫ എന്‍ വി അബ്ദുറഹ്‌മാന്‍, സംസ്ഥാന സെക്രട്ടറി ഡോ എ ഐ അബ്ദുല്‍ മജീദ് സ്വലാഹി,കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ പി യുസുഫ് ഹാജി, സെക്രട്ടറി സയ്യിദ് അലി സ്വലാഹി,സി കെ ഉമര്‍, കെ എം കെ ദേവര്‍ശോല,നജീബ് കാരാടന്‍ ,സി കെ അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *