സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
പനമരം: ജില്ലാ ക്രിക്കറ്റ് അസോസിയേഷന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എം,കെ അബ്ദുള്‍ സമദ് പനമരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നിര്‍വഹിച്ചു. സ്ക്കൂള് കായിക അധ്യാപകന് നവാസ് അദ്ധ്യക്ഷനായി. സംസ്ഥാന താരം സച്ചിന് എം.എസ്, കെസിഎ പരിശീലകന് ജെസ്റ്റിന് ഫെര്‍ണ്ണാണ്ടസ്, മാനേജര്‍ അനീഷ് കുമാര്‍, മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
250 ഓളം കുട്ടികള്‍ വിവിധ ക്യാമ്പുകളിലായി പരിശീലനം നടത്തി വരുന്നു. ഇനിയും ക്യാമ്പുകളില്‍ ചേരാന്‍ താല്‍പ്പര്യം ഉള്ളവര്‍ കൃഷ്ണഗിരി സ്റ്റേഡിയം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 04936247388





Leave a Reply