May 9, 2026

വാടേരി ശിവക്ഷേത്ര പുത്തരി മഹോത്സവം ആഘോഷിച്ചു

0
IMG-20181029-WA0033
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി ശ്രീ വാടേരി ശിവക്ഷേത്രത്തിലെ  പുത്തരി മഹോത്സവം  വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു.കുളങ്ങരക്കുന്ന് കോളനിയിലെ ആദിവാസി മൂപ്പന്‍ കൊയ്തുകൊണ്ടുവന്ന നെല്‍ക്കതിരുകള്‍ ക്ഷേത്രം മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരി ആല്‍ത്തറയില്‍ വെച്ച്  ഏറ്റുവാങ്ങി കുത്തുവിളക്ക്,വാദ്യം എന്നിവയുടെ  അകമ്പടിയോടെ ക്ഷേത്ര ശ്രീകോവിലില്‍  എത്തിച്ച് കതിര്‍ പൂജ നടത്തിയ ശേഷം ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്തു.വിശേഷാല്‍ പൂജകള്‍ക്ക് ശാന്തിമായാര മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി,മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.േ
ക്ഷത്രം ഭാരവാഹികളായ പ്രസിഡന്റ് വി.എം ശ്രീവത്സന്‍,വി.ആര്‍ മണി,സി.കെ ശ്രീധരന്‍,ടി.കെ ഉണ്ണി,എം.വി സുരേന്ദ്രന്‍,പി.പി സുരേഷ്‌കുമാര്‍,കെ.എം പ്രദീപ്,മിനി സുരേന്ദ്രന്‍,രാധാമണി രാജു,സുരജ സുരേന്ദ്രന്‍,പ്രിന്‍സി സുന്ദര്‍ലാല്‍,പ്രസീത സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.പുത്തരി സദ്യയും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *