May 15, 2024

കലാലയങ്ങൾ കലാപ ഭൂമിയാക്കരുത്: പി.പി.എ കരീം

0
04 2
കൽപ്പറ്റ: കലാലയങ്ങൾ കലാപ ഭൂമിയാക്കരുതെന്ന്  മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ കരീം അഭിപ്രായപ്പെട്ടു. ഗതകാലങ്ങളുടെ പുനർ വായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകൾക്ക് കീഴിലെ കോളേജുകളിലേയും ഗവൺമെന്റ് പോളി ടെക്‌നിക്കുകളിലേയും യൂണിയൻ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവർക്കുള്ള  സ്വീകരണവും ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ സംഗമവുമായ വിജയാരവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിരന്തരം ക്യാമ്പസുകളിൽ അക്രമമുണ്ടാക്കാനാണ് ഇടതു പക്ഷ വിദ്യാർത്ഥി സംഘടനയുടെ ലക്ഷ്യമെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് മുനീർ വടകര അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അജ്മൽ ആറുവാൾ സ്വാഗതം പറഞ്ഞു.ഭരണ സ്വാധീനവും ഉദ്യോഗസ്ഥ മേധാവിത്വവും മുതലാക്കി തെരെഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിച്ച ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ അക്രമ രാഷ്ട്രീയത്തിനും കേരള സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കുമെതിരെ ശക്തമായ പോരാട്ടം കാഴ്ച വെച്ചാണ് എം.എസ്.എഫ് പ്രതിനിധികൾ യൂണിയൻ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടത്.ജില്ലയിലെ പല ക്യാമ്പസുകളിലും അടി പതറിയ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനം സി.പി.ഐ.എമ്മിന്റെയും ഡി. വൈ. എഫ്. ഐ യുടെയും ഒത്താശയോടെ ക്യാമ്പസുകളിൽ അക്രമം അഴിച്ച് വിടുകയാണ്.പൊതു സമൂഹവും വിദ്യാർത്ഥികളും ഇത്തരം കപട മുഖങ്ങളെ തിരിച്ചറിയണമെന്നും എം.എസ്.എഫ് വിജയാരവം അഭിപ്രായപ്പെട്ടു.യൂണിയൻ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവർക്കും സി.എച്ച് അനുസ്മരണാർത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രബന്ധ, ചിത്രരചനാ മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനം നേടിയവർക്കുമുള്ള ഉപഹാര സമർപ്പണവും നടന്നു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.മൊയ്തീൻ കുട്ടി, കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് റസാഖ് കൽപ്പറ്റ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എ.പി.മുസ്തഫ, കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് മുജീബ് കേയംതൊടി, എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ലുഖ്മാനുൽ ഹക്കീം.വി.പി.സി, പി.പി.ഷൈജൽ, ജില്ലാ ഭാരവാഹികളായ മുനവ്വറലി സാദത്ത്, ഷംസീർ ചെറ്റപ്പാലം, ജവാദ് വൈത്തിരി, ആസിഫ് അലി കുപ്പാടിത്തറ, റമീസ് പനമരം, റമീസ് ചെതലയം എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *