June 27, 2026

ബിരുദദാന സമ്മേളനവും വിദ്യാഭ്യാസ സെമിനാറും നാളെ

0
dfsa

 

കല്‍പ്പറ്റ :നീലഗിരി കോളേജിന്റെ ഒന്‍പതാമത് ബിരുദ ദാന സമ്മേളനം നാളെ രാവിലെ പത്ത് മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ഡീന്‍ എമറിറ്റസും ഗവേണിംഗ് ബോഡി വൈസ് ചെയര്‍മാനുമായ പ്രൊഫ. ടി.മോഹന്‍ ബാബു, പ്രിന്‍സിപ്പല്‍ ഡോ.ബാല ഷണ്മുഖ ദേവി, ക്യാമ്പസ് മാനേജര്‍ പി.എം ഉമ്മര്‍, പി.ടി.എ പ്രസിഡന്റ് പി ടി സുദര്‍ശനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തീകരിച്ച 755 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും ചടങ്ങില്‍ ആദരിക്കും.

 

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ശാന്തി ശ്രി ദുലിപുടി പണ്ഡിറ്റ് ഉദ്ഘാടനം ചെയ്യും. ഭാരതിയാര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പറും നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടറുമായ ഡോ. റാഷിദ് ഗസാലി അധ്യക്ഷത വഹിക്കും. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് വിശിഷ്ടാതിഥിയാകും. കോളേജില്‍ ജെ എന്‍ യുവുമായി സഹകരിച്ചു നടപ്പിലാക്കുന്ന അക്കാദമിക സഹകരണത്തിന് തുടക്കം കുറിക്കുന്ന ഭാഗമായാണ് വൈസ് ചാന്‍സിലര്‍ പങ്കെടുക്കുന്നതെന്ന് അവര്‍ അറിയിച്ചു. ഉച്ചക്ക് ശേഷം ക്യാമ്പസ്സില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ നീലഗിരി വയനാട് ജില്ലകളിലെ അക്കാദമിക പ്രവര്‍ത്തകരുമായി സംവദിക്കും.നില്‍വില്‍ പതിനൊന്ന് ബിരുദ കോഴ്‌സുകളും നാല് ബിരുദാനന്തര കോഴ്സുകളും രണ്ട് ഗവേഷണ (ഡോക്ടറേറ്റ്) കോഴ്‌സുകളിലുമായ് 15000 ഓളം വിദ്യാര്‍ഥികള്‍ കോളേജില്‍ പഠനം നടത്തുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *