കേരള ബാങ്ക് റിട്ടയറീസ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
കല്‍പ്പറ്റ: സംസ്ഥാനത്തെ കേരളാ ബാങ്ക് – ജില്ലാ ബാങ്ക് റിട്ടയേര്‍ഡ് ജീവനക്കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും, നിര്‍ത്തലാക്കിയ 9 % ഡിഎ പുനസ്ഥാപിക്കണമെന്നും കേരള ബാങ്ക് റിട്ടയറീസ് വാര്‍ഷിക പൊതുയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കെബിആര്‍എ വാര്‍ഷിക പൊതുയോഗം കേരളാ ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ വര്‍ക്കിങ്ങ് പ്രസിഡണ്ട് വി.കെ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു.കെബിആര്‍എ സംസ്ഥാന ജനറല്‍ സിക്രട്ടറി രാമകൃഷന്‍.പി മുഖ്യപ്രഭാഷണം നടത്തി.യോഗത്തില്‍ പ്രസിഡണ്ട് ജോയ് കെ.വി. അദ്ധ്യക്ഷനായി. ശാന്തമ്മ സി. മാത്യു സ്വാഗതമാശംസിച്ചു.
സിക്രട്ടറി ഹരിദാസ് റ്റി. കെ. വാര്‍ഷിക റിപോര്‍ട്ടും ,ഹരിലാല്‍ കെ.കെ. കണക്കുകളും അവതരിപ്പിച്ചു.പുതിയ പ്രസിഡണ്ടായി ജോയ് കെ .വി, വൈസ് പ്രസിഡണ്ടായി ചന്ദ്രന്‍, ശാന്തമ്മ മാത്യു എന്നിവരേയും സെക്രട്ടറിയായി ഹരിദാസ് റ്റി കെ , ട്രഷററായി ഹരിലാല്‍ കെ.കെഎന്നിവരേയും തിരഞ്ഞെടുത്തു.യോഗത്തില്‍ ചന്ദ്രന്‍ , സെബാസ്റ്റ്യന്‍, തങ്കമ്മ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
കേരളാ ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ വയനാട് ജില്ല പുതിയ പ്രസിഡണ്ടായി കെ .വി ജോയ്, സെക്രട്ടറിയായി റ്റി. കെ. ഹരിദാസ് എന്നിവരേയും തിരഞ്ഞെടുത്തു . കേരളാ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌ക്കരിക്കുക, പെന്‍ഷന്‍കരുടെ നിര്‍ത്തലാക്കിയ DA പുനസ്ഥാപിക്കുക,കേരള ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ കേരളാ ബാങ്ക് ഏറ്റെടുത്ത് നടപ്പിലാക്കുക,റിട്ടയര്‍ ചെയ്യുന്നവരുടെ ആനുകൂല്യങ്ങളും പെന്‍ഷനും കാലതാമസമില്ലാതെ അനുവദിക്കുക,റിട്ടയര്‍ ചെയ്തവര്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നടപ്പിലക്കുക,റിട്ടയര്‍ ചെയ്തവരുടെ ലയബിലിറ്റി ക്ലിയറന്‍സ് താമസം കൂടാതെ നല്‍കുക,ആശാ വര്‍ക്കര്‍ മാരുടെ സമരം ആവശ്യങ്ങള്‍ അനുവദിച്ച് പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാറിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.





Leave a Reply