‘നാടറിഞ്ഞ് ചരിത്രമറിഞ്ഞ്’ പഠനയാത്രയ്ക്ക് ജില്ലയില്‍ സ്വീകരണം നല്കി
കല്‍പ്പറ്റ:കണ്ണൂര്‍ ജില്ലയിലെ ഐ. പി. എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാടറിഞ്ഞ് ചരിത്രമറിഞ്ഞ് വിദ്യാര്‍ത്ഥികളുടെ പഠനയാത്രയ്ക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്കി.സ്വീകരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ലൈഫീസി ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ റീജിയന് ഐ.പി.എഫ് ചെയര്മാന് ഡോ.സിദ്ദീഖ് സിദ്ദീഖി അധ്യക്ഷനായി.അബ്ദുല്‍ ജബ്ബാര്‍,അബ്ദുല്‍ ഖാദര്‍ അഹ്മദ്, ലത്തീഫ് നാലാംക്കേരി,ലൈഫീസി ഡയറക്ടര്‍ അഡ്വ.അംജദ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.വിദ്യാഭ്യാസത്തിന്റെ വിശാലമായ അര്‍ത്ഥതലങ്ങള്‍ സ്പര്‍ശിക്കാന്‍ യാത്രകള്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.സ്വയം കണ്ടെത്തുന്ന പുതിയ അറിവുകള്‍ ഔപചാരിക പഠനത്തേക്കാള്‍ കൂടുതല്‍ ശക്തവും ഫലപ്രദവും ആയിരിക്കും. പഠന- ഉല്ലാസയാത്രയിലൂടെ ശേഖരിക്കപ്പെടുന്ന വിജ്ഞാനത്തിന്റെ ഗുണമേന്മ കൂടും. വിദ്യാഭ്യാസം രസകരമായ അനുഭവമായിത്തീരുവാനും പഠനയാത്ര ഉപകരിക്കുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.





Leave a Reply