August 21, 2026

വിജ്ഞാന കൗതുകം ബാല ശാസ്ത്ര കോണ്‍ഗ്രസ്: വീടുകള്‍ ഹരിത ഭവനങ്ങളാക്കി മാറ്റണം

0
gsdghs

 

മീനങ്ങാടി: വിജ്ഞാന കൗതുകം ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം കെ.ബി.അനില്‍കുമാര്‍ ഹെഡ് മാസ്റ്റര്‍ ജി.എല്‍.പി.എസ്‌കെ കെല്ലൂര്‍ പ്രിസം ഉപയോഗിച്ച് വര്‍ണ്ണരാജി ഭിത്തിയില്‍ വീഴ്ത്തി നിര്‍വ്വഹിച്ചു.പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും.സയന്‍സ് ടെക്‌നോളജി എഡ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ വയനാട് നടത്തിവരുന്ന വിജ്ഞാന കൗതുകം പരിപാടി പത്താം എപ്പിസോഡ് ‘വിജ്ഞാന കൗതുകം ബാല ശാസ്ത്ര കോണ്‍ഗ്രസ് എല്ലാ വീടുകളും ഹരിത ഭവനങ്ങളാക്കി മാറ്റണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചു.

ഗവേഷണാത്മക പഠനത്തിന്റെ പാതകളിലൂടെ സഞ്ചരിച്ച് അവര്‍ തയ്യാറാക്കിയ ഗവേഷണ പ്രോജക്ടുകള്‍ കൂട്ടുകാരുടെ മുന്‍പില്‍ അവതരിപ്പിച്ചു.വയനാട്ടിലെ ഹരിത ഭവനങ്ങള്‍ ഒരു പഠനം എന്ന വിഷയമാണ് പഠന വിധേയമാക്കിയത്.കൂട്ടായ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തിയ ചോദ്യാവലി ഉപയോഗിച്ച് വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ പഠനം നടത്തി.

കാര്‍ബണ്‍ ഉല്പാദനം കുറയ്ക്കാന്‍ സഹായിക്കുകയും, ആരോഗ്യം, പോഷകാഹാരം കൃഷി തുടങ്ങിയ മേഖലകളില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തകയും ചെയ്യുന്ന ഭവനങ്ങളാണ് ഹരിത ഭവനങ്ങള്‍. വീടും പരിസരവും, ഊര്‍ജ സംരക്ഷണം ജലസംരക്ഷണം, മാലിന്യ പരിപാലനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഭാഗങ്ങളാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.മാലിന്യ പരിപാലനത്തില്‍ ഹരിത കര്‍മ്മ സേനയുടെ സഹായത്തോടെ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. വൈദ്യത ഊര്‍ജ സംരക്ഷണത്തില്‍ എല്‍.ഇ.ഡി ബള്‍ബുകളും ട്യൂബുകളും ഉപയോഗിക്കുന്ന കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാല്‍ സൗരോര്‍ജം ഉപയോഗപ്പെടുത്തല്‍ ഇലട്രിക് വാഹനങ്ങളുടെ ഉപയോഗം ,മറ്റു ഹരിത ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ വളരെ കുറവാണെന്നു് പഠനത്തിലുടെ മന:സ്സിലായി. വീടുകള്‍ ഹരിതഭവനം ആക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും കുട്ടികള്‍ മുന്നോട്ടുവെച്ചു.
ബാല ശാസ്ത്ര കോണ്‍ഗ്രസ് സമഗ്ര മൂല്യ നിര്‍ണ്ണയത്തിന്റെ പരീക്ഷണശാല കൂടിയായി.പ്രോജക്ട് അവതരണം കൂടാതെ ഒരേ സമയം ഓരോ കുട്ടിയ്ക്കും വിവിധ പരിക്ഷണങ്ങള്‍ ചെയ്ത് കണ്ടെത്തലുകള്‍ നടത്താനും അവസരം നല്കി. ലെന്‍സുകള്‍, കോണ്‍കേവ് ദര്‍പ്പണങ്ങള്‍, സമതല ദര്‍പ്പണങ്ങള്‍ ഇവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും, പി.എച്ച് മുല്യം നിര്‍ണ്ണയിക്കല്‍, ന്യൂട്രലൈഷന്‍ എന്നീ പരീക്ഷണങ്ങളുമാണ് കുട്ടികള്‍ ചെയ്തത്. സൂചനകളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക്പരീക്ഷണങ്ങള്‍ ചെയ്യുവാനും, ഉപകരണങ്ങള്‍ ഉപയോഗിക്കുവാനും, നിഗമനങ്ങളില്‍ എത്തി റിപ്പോര്‍ട്ട് തയ്യാറാക്കാനും ഉള്ള ശേഷിയാണ് പരിശോധിച്ചു. നല്ല രീതിയില്‍ കുട്ടികള്‍ പരീക്ഷണങ്ങള്‍ ചെയ്തു.ഓരോ കുട്ടിയും മഴ മാപിനി നിര്‍മ്മിച്ചു കൊണ്ടുവന്ന് ഉപയോഗിക്കുന്ന രീതിയും കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉരുള്‍പൊട്ടല്‍ വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുടെ മുന്നറിയിപ്പിന് എങ്ങനെ മഴ മാപിനി ഉപയോഗപ്പെടുത്താം എന്നും കുട്ടികള്‍ വിശദീകരിച്ചു.വിവിധ പ്രകാശിക ഉപകരണങ്ങള്‍ ഉപയോഗിച്ച് വിവിധ പരീക്ഷണങ്ങള്‍ കുട്ടികള്‍ ചെയ്തുകൊണ്ടാണ് മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളിലേയ്ക്ക് പ്രവേശിച്ചത്.

മൂന്നു പ്രവര്‍ത്തനങ്ങളും വിലയിരുത്തി കണ്ടെത്തിയ മികച്ച വിദ്യാര്‍ത്ഥികള്‍ അക്ഷര സി.എം., അനുനന്ദ് പി.വി, മിഷല്‍വി .എം ,സിനിഗ്ധ പി.സ്., തപന്‍ ദീപ്, റിയാന്‍ റാസ യു കെ, ആന്‍ റേച്ചല്‍, അല്‍ജിന്‍ ജോജി, ആദിലക്ഷ്മി പി. മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ജോ മിഷ് പി.ജെ ,ഷിബു എ. കെ, അനില്‍കുമാര്‍ കെ.ബി, വൈക്കിംഗ്,ജോസ് എ .ജെ, മത്തായി എം.പി., പി. യു. മര്‍ക്കോസ് പ്രൊഫ.കെ ബാലഗോപാലന്‍ (ചെയര്‍മാന്‍ സ്റ്റെര്‍ക്ക്) സമാപന സന്ദേശം നല്കി. പി.ആര്‍.മധുസൂദനന്‍ (വൈസ് ചെയര്‍മാന്‍) എം.എം.ടോമി (സി.ഇ.ഒ.) പി.കെ.രാജപ്പന്‍ (മെമ്പര്‍) റജീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *