കെ പി എല്‍ സെമി പ്രതീക്ഷയില്‍ വയനാട് യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്
കല്‍പ്പറ്റ : വയനാടിന്റെ ഫുട്ബോള്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി പ്രൊഫഷണല്‍ ക്ലബ്ബായ വയനാട് യുണൈറ്റഡ് എഫ്സി നാലാം കെപിഎല്‍ സീസണില്‍ ആവേശകരമായ 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.
നാളെ (19 ന്) കേരള ബ്ലാസ്റ്റേഴ്സുമായി കുന്നംകുളം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തില്‍ മത്സരത്തില്‍ ഇറങ്ങുമ്പോള്‍ നാളത്തെ മത്സരം ക്ലബ്ബിന്റെ സെമി ഫൈനല്‍ സാധ്യത
ഉറപ്പിക്കുന്നതിനുള്ള നിര്‍ണായകമായ പോരാട്ടമാണ്.കെ പി എല്ലിന്റെ ഈ സീസണില്‍ മത്സരങ്ങളില്‍ എതിരാളികള്‍ക്കു മേല്‍ മികച്ച ആധിപത്യവും, കളിമിടുക്കും കാഴ്ചവച്ചാണു ടീം മുന്നേറുന്നത്.
പ്രധാന കോച്ച് ഡെയ്സണ്‍ ചെറിയാന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് എഫ് സിയുടെ ഹോം ഗ്രൗണ്ടായ പിണങ്ങോട് ചോലപ്പുറം സ്റ്റേഡിയത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തെ കഠിനമായ പരിശീലനത്തിലൂടെ
ഈ സീസണില്‍ കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ആറ് എണ്ണത്തില്‍ വിജയിക്കുകയും ഒരു മത്സരത്തില്‍ കേരള പോലീസിനോട് സമനിലയും നേടി 19 പോയന്റു മായി നിലവില്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
വയനാടന്‍ താരങ്ങള്‍ക്ക് മുന്‍തൂക്കം നല്കിയ ഈ സീസണില്‍
മികച്ച പരിശീലനത്തിലൂടെ
ലഭിച്ച കളി മികവാണു
താരങ്ങള്‍ ഗ്രൗണ്ടില്‍ പുറത്തെടുക്കുന്നത്. മുഹമ്മദ് അമീന് ആണ് ടീം ക്യാപ്ടന്, നിലവില്‍
അഞ്ചു ഗോളുകള്‍ നേടി
വയനാടിന്റെ ശ്രീനാഥ്
മികച്ച ഫോമിലാണ് . കുറഞ്ഞ ഗോള്‍ വഴങ്ങിയ മുന്നേറ്റത്തില്‍ ജഗന് കെ എസ് ആണ് ഗോള്‍ വല കാക്കുന്നത്.
മിഷേല്‍, അജിത് മെഹബൂബ് എന്നീ ഫോര്‍വേഡുകളും, ജിഷ്ണു, സിബി എബ്രഹാം, രമിത്, ഗോകുല്‍ എന്നീ ഡിഫന്‍ഡര്‍ മാരും,അരുണലാല്‍ ഷിഹാസ് എന്നീ സ്ട്രൈക്കേഴ്സും കളം നിറഞ്ഞു കളിക്കുന്നതും കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതിനുള്ള
കളി മിടുക്കും വയനാട് യുണൈറ്റഡ് എഫ് സിയുടെ ഈ സീസണിലെ
കുതിപ്പിനു ബലമേകുന്നു.
സീസണില്‍ ഇന്നത്തെ മത്സരവും, കൂടാതെ മുത്തൂറ്റ്എഫ് സി, കെ എസ് ഇ ബി എന്നിവരുമായാണ് ഇനിയുള്ള മത്സരങ്ങള്‍. പിണങ്ങോട് സ്വദേശിയും. കേരള ഫുട്ബോള്‍ അസോസിയേഷന് എക്സിക്യൂട്ടീവ് മെമ്പറുമായ ഷമീം ബക്കര്‍ സി കെ യാണ് ടീം ഉടമ.
ക്ലബിന് കീഴില്‍ ഫുട്ബോള്‍ അക്കാദമിയും,
വയനാട്ടിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വയനാട് സ്കൂള്‍ ലീഗ് (യുവ കപ്പ് ) ക്ലബ് സംഘടിപ്പിച്ചുവരുന്നു.
സീനിയര്‍ ടീമിനൊപ്പം, അണ്ടര്‍ -21ടീം
റിലയന്‍സ് ഡെവലപ്മെന്റ് ലീഗിലും, കെ എഫ് എ അണ്ടര്‍ -15 ലീഗിലും പങ്കെടുത്തു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. പാലക്കാട് ഏപ്രില്‍ 17 ന് ആരംഭിച്ച കേരള ഫുട്ബോള്‍ അസോസിയേഷന് അണ്ടര്‍-17
യൂത്ത് ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ ഇപ്പോള്‍ കളിച്ചു വരുന്നു.
വയനാട്ടിലെ താഴേക്കിടയില്‍ നിന്നും സമര്‍ഥരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മികച്ച പരിശീലനവും കളി അവസരം നല്‍കിയും, പിന്നോക്ക വിഭാഗത്തിലെ പ്രതിഭകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും കേരളത്തില്‍
അറിയപ്പെടുന്ന ക്ലബ് ആയി ചുരുങ്ങിയ കാലയളവില്‍ വളര്‍ന്നു യുണൈറ്റഡ് എഫ് സി കഴിഞ്ഞ പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ ഫോഴ്സ കൊച്ചി എഫ് സി യുടെ ഭാഗമായതും
കളിക്കാര്‍ക്ക് ഏറെ അവസരങ്ങള്‍ നേടിക്കൊടുത്തു.





Leave a Reply