FIB
കേരഗ്രാമം പദ്ധതി ഉദ്ഘാടനം ബുധനാഴ്ച
തെങ്ങിൻ തോട്ടങ്ങളിൽ മെച്ചപ്പെട്ട കാർഷിക പരിപാലനം, ഇടവിളക്കൃഷി
എന്നിവ നടത്തി യൂണിറ്റ് വിസ്തീർണ്ണത്തിൽ നിന്നും പരമാവധി ആദായം
വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന
സമഗ്രവികസന പദ്ധതിയാണ് കേരഗ്രാമം പദ്ധതി. നാളികേര വികസന
പരിപാടിയുടെ കീഴിൽ തേങ്ങയുടെ ഉത്പാദനവും ഉത്പാദനക്ഷമതയും
വർദ്ധിപ്പിക്കുന്നതിനായി സംയോജിത കീടരോഗ നിയന്ത്രണം, മൂല്യവർദ്ധിത
ഉത്പന്നങ്ങളുടെ പ്രോത്സാഹനം, ഗുണമേന്മയുളള തൈകൾ ലഭ്യമാക്കൽ,
തൊഴിലവസരം ഉറപ്പാക്കൽ മുതലായ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട്
തുടർച്ചയായ പ്രദേശങ്ങളിൽ കുറഞ്ഞത് 250 ഹെക്ടർ പ്രദേശത്ത് 'കേരഗ്രാമം'
പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ
തിരുവല്ലം കൃഷിഭവന്റെ പിരിധിയിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ
ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 3.30-ന് തിരുവനന്തപുരം നഗരസഭ മേയർ അഡ്വ.
വി.കെ.പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കൃഷിമന്ത്രി
അഡ്വ.വി.എസ്. സുനിൽകുമാർ നിർവഹിക്കും. പ്രസ്തുത പദ്ധതിയുടെ
ഉദ്ഘാടനത്തോടനുബന്ധിച്ച് തെങ്ങ് പരിപാലനവുമായി ബന്ധപ്പെട്ട കാർഷിക
സെമിനാറുകൾ വിദഗ്ദ്ധർ നയിക്കുന്നു. നാളികേര ഉത്പാദനവും ഉത്പാദന
ക്ഷമതയും വർദ്ധിപ്പിക്കുക, രോഗം ബാധിച്ച് ഉത്പാദനക്ഷമത കുറഞ്ഞ
തെങ്ങുകൾ മുറിച്ചുമാറ്റി പകരം രോഗ പ്രതിരോധ ശേഷിയുളളതും
അത്യുത്പാദന ക്ഷമതയുളളതുമായ നല്ലയിനം തെങ്ങിൻ തൈകൾ വച്ചു
പിടിപ്പിക്കുക, സംയോജിത വളപ്രയോഗം, ജലസേചന സംവിധാനം
മെച്ചപ്പെടുത്തുക, സബ്സിഡി നിരക്കിൽ തെങ്ങു കയറ്റ യന്ത്രം ലഭ്യമാക്കുക,
ജൈവവള നിർമ്മാണ യൂണിറ്റുകൾ, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ
സംരംഭങ്ങൾ മുതലായവ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.




Leave a Reply