May 19, 2024

ഗോത്ര മേഖലയിൽ കൈത്താങ്ങായി സർക്കാരിന്റെ ട്രൈബൽ പ്ലസ് പദ്ധതി

0
കൽപ്പറ്റ:പട്ടിക വർഗ്ഗ മേഖലയിൽ കരുതലായി  സർക്കാരിന്റെ പുതിയ കൈത്താങ്ങ്. തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന പട്ടിക വർഗ്ഗ മേഖലയിലെ ഗുണഭോക്താക്കൾക്കായി ആരംഭിക്കുന്ന ട്രൈബൽ പ്ലസ് പദ്ധതിയുടെ സംസഥാന തല ഉദ്ഘാടനം  മുട്ടിൽ പഞ്ചായത്തിലെ ആറാം വാർഡ് കാര്യമ്പാടിയിൽ  കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ സി കെ.ശശീന്ദ്രൻ നിർവ്വഹിച്ചു.തൊഴിലുറപ്പിന്റെ കൂലി കാലവിളംബം എടുക്കുന്നതു കൊണ്ട് തൊഴിലുറപ്പ് മേഖലയിൽ നിും പട്ടിക വർഗ്ഗ മേഖലയിലെ ആളുകളുടെ കൊഴിഞ്ഞു പോക്ക് കൂടുതലാണ് എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഭാഗത്തെ തൊഴിലുറപ്പിലേക്ക്  ആകർഷിക്കുതിന് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.ജില്ലയിൽ കുടുംബശ്രീയും എം ജി എൻ ആർ ഇ ജി എ യും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.ഓരോ ആഴ്ചയും എടുക്കുന്ന തൊഴിലിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ സി ഡി എസ് മുഖാന്തരം തൊഴിലെടുക്കുന്ന വ്യക്തിക്ക് നിലവിൽ മൂന്ന്‍ മാസം കഴിഞ്ഞ് ലഭിക്കുന്ന തുകയിൽ 250 രൂപ മുൻകൂർ ആയി അനുവദിച്ച് തൊഴിലെടുക്കുന്ന വ്യക്തിയുടെ അക്കൗണ്ടിൽ തുക വരുന്ന മുറക്ക് ഈ തുക കുടുംബശ്രീ എ ഡി എസിലേക്ക് തിരിച്ചടക്കുകയും ചെയ്യും.പട്ടിക വർഗ്ഗ മേഖലയിലെ ദാരിദ്രം നിർമ്മാർജനം ചെയ്യുക,കുടുംബശ്രീയിലേക്ക് കൂടുതൽ പേരെ എത്തിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യം ആണ്. ജില്ലയിൽ പട്ടിക വർഗ്ഗ മേഖലയിൽ  നിന്നും തൊഴിലുറപ്പിൽ രജിസ്‌ററർ ചെയ്ത കൂടുതൽ പേരുള്ള മുട്ടിൽ,പനമരം,പുൽപ്പള്ളി പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൈലറ്റ് അടിസ്ഥാനത്തിൽ മുട്ടിൽ പഞ്ചായത്തിലെ ഒരു വാർഡിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *