June 27, 2026

സര്‍ക്കാറിന്റെ വാര്‍ഷികം ധൂര്‍ത്തിന്റെ മേള; മുസ്ലിം യൂത്ത് ലീഗ്

0
fgjh

 

കല്‍പ്പറ്റ: ചരിത്രത്തില്‍ ഇത് വരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുന്ന ഈ സാഹചര്യത്തില്‍ സമ്പത്ത് ധൂര്‍ത്തടിച്ച് നാലാം വാര്‍ഷികം ആഘോഷിക്കുന്നത് ധൂര്‍ത്തിന്റെ മാമാങ്കവും സാധാരണക്കാരോടുള്ള വെല്ല് വിളിയുമാണെന്ന് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.സാധാരണക്കാരന്റെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് സര്‍ക്കാറിന്റെ വാര്‍ഷികത്തിന് കോടികള്‍ ചിലവഴിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും യൂത്ത് ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.മെയ് 1 മുതല്‍ 30 വരെ മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കുവാനും യൂത്ത് ലീഗ് തീരുമാനിച്ചു.

ചൂരല്‍മല, മുണ്ടക്കൈ ദുരന്തം ഉണ്ടായി മാസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസ പദ്ധതികളോ മറ്റു ധന സഹായങ്ങളോ നല്‍കാന്‍ തയ്യാറാവാതെ ഇത്തരത്തിലുള്ള മേളകള്‍ക്ക് സര്‍ക്കാര്‍ പണം ചിലവഴിക്കുന്നത് ദുരിതം അനുഭവിക്കുന്നവരോടുള്ള അവഹേളനമാണ്.

സാധാരണക്കാരന്റെ പെന്‍ഷന്‍, ഭവന പദ്ധതി, കാരുണ്യ ഫാര്‍മസികളില്‍ ഉള്ള മരുന്നിന്റെ അപര്യാപ്തത, മാവേലി സ്റ്റോറുകളിലെ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയ വിഷയങ്ങള്‍ക്കെല്ലാം കാരണമായി പറയുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്.
ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എം പി നവാസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി എച്ച് ഫസല്‍, ട്രഷറര്‍ ഉവൈസ് എടവെട്ടന്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എ പി മുസ്തഫ,ഭാരവാഹികളായ ജാസര്‍ പാലക്കല്‍, ജാഫര്‍ മാസ്റ്റര്‍, ഷമീം പാറക്കണ്ടി, സമദ് കണ്ണിയന്‍,പി കെ സലാം, ഷൗക്കത്തലി പി കെ എന്നിവര്‍ സംസാരിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *