അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരിലുള്ള സ്ഥലം മാറ്റം സത്യസന്ധരായ ജീവനക്കാരോടുള്ള വെല്ലുവിളി: എന്‍ ഡി അപ്പച്ചന് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരിലുള്ള സ്ഥലം മാറ്റം സത്യസന്ധരായ ജീവനക്കാരോടുള്ള വെല്ലുവിളി: എന്‍ ഡി അപ്പച്ചന്
കല്‍പ്പറ്റ: അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ എന്‍ ജി ഒ അസോസിയേഷന് ജില്ലാപ്രസിഡന്റ് കെ ടി ഷാജിയെ സ്ഥലം മാറ്റിയ നടപടി സത്യസന്ധമായി ജോലി ചെയ്യുന്ന ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് പറഞ്ഞു. ഷാജി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജോലി ചെയ്യാനെത്തിയിട്ട് ആറുമാസമാകുന്നതേയുള്ളു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന മേളയുടെ ഭാഗമായി ലക്ഷങ്ങളാണ് പ്രസ്തുത ഓഫീസിന് അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതാണ് തിടുക്കപ്പെട്ട് ഷാജിയെ സ്ഥലം മാറ്റാനുണ്ടായ കാരണം. ഇത്തരം സ്ഥലംമാറ്റങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
സര്‍ക്കാരിന്റെ പ്രൊമോഷന് വീഡിയോ വാട്സ് ആപ്പ് സ്റ്റാറ്റസിട്ടില്ലെന്നതാണ് ഷാജിക്കെതിരെയുള്ള മറ്റൊരു കുറ്റമായി പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റത്തിന്റെ ഭാഗമാണിത്. വിഷയം ജില്ലാകലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം അതിശക്തമായ പ്രതിഷേധത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply