May 25, 2026

തുടര്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: ജുനൈദ് കൈപ്പാണി

0
;lk

 

കല്‍പ്പറ്റ: ജില്ലയില്‍ ഗോത്ര ജനസംഖ്യ കൂടുതലുള്ളതിനാല്‍ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തന പരിപാടികള്‍ അതീവ പ്രാധാന്യത്തോടെ ഊര്‍ജിതപ്പെടുത്താന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗൗരവമായ ഇടപെടലുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പറഞ്ഞു.എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ആറാം ദിവസം ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തുടര്‍വിദ്യാഭ്യാസ സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് ഇതിനകം വിഭാവനം ചെയ്ത തുല്യതാ പഠനപദ്ധതികളെല്ലാം തന്നെ വന്‍ വിജയമായിരുന്നു വെന്നും ജുനൈദ് പറഞ്ഞു.മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്ന ജനകീയ പദ്ധതിയാണ് കേരളത്തില്‍ സാക്ഷരത മിഷന്റെ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news