ബസ്സപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സി ടി സ്‌കാന്‍ സൗകര്യമൊരുക്കി ക്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍
നല്ലൂര്‍നാട്: ഇന്നലെ വൈകീട്ട് നടന്ന ബസ്സപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ സി ടി സ്‌കാന്‍ സൗകര്യം ലഭിക്കാതായപ്പോള്‍ സൗജന്യമായി സി ടി സ്‌കാന്‍ സൗകര്യമൊരുക്കി നല്ലൂര്‍നാട് ഗവ ക്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍.പരിക്കേറ്റ എട്ട് പേര്‍ക്കാണ് ഇവിടെ സൗജന്യ സ്‌കാനിംഗ് നടത്തിയത്.വയനാട് പാക്കേജില്‍ ഉള്‍പെടുത്തി 6.5 കോടി രൂപ ചെലവഴിച്ച് വാങ്ങിയ സിടി സിമുലേറ്റര്‍ കഴിഞ്ഞ മാസമാണ് നാടിനു സമര്‍പ്പിച്ചത്.ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ആശുപത്രി സുപ്രണ്ടിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം രാത്രി ഏറെ വൈകിയും അപകടത്തില്‍ പെട്ടവര്‍ക്ക് സി.ടി സ്‌കാന്‍ എടുത്തു നല്‍കുന്നതിനായി സേവനം തുടര്‍ന്നിരുന്നു.





Leave a Reply