May 26, 2026

12 ലിറ്റർ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

0
img_20250501_103543
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി സുൽത്താൻ ബത്തേരി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കനെ പിടികൂടി. കഴിഞ്ഞദിവസം അമ്പലവയൽ – ചുള്ളിയോട് റോഡിൽ നന്ദന സർവീസ് സ്റ്റേഷന് മുൻവശത്ത് വെച്ചാണ് സംഭവം.

 

വൈത്തിരി മൂപ്പൈനാട് സ്വദേശി രവി. ബി (43) ആണ് അറസ്റ്റിലായത്. KL 12J-0588 എന്ന ഓട്ടോറിക്ഷയിലാണ് ഇയാൾ മദ്യം കടത്താൻ ശ്രമിച്ചത്. സാധുവായ രേഖകളില്ലാതെയാണ് ഇത്രയധികം മദ്യം കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

 

പ്രതി ഉപയോഗിച്ച ഓട്ടോറിക്ഷ എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുൽത്താൻ ബത്തേരി എക്‌സൈസ് ഇൻസ്‌പെക്ടർ പി ബാബുരാജിന്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ജോണി. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവൻ കെ.വി, അജയ്യ് കെ. എ, മുഹമ്മദ് നിഷാദ് കെ. യു, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ ബാലകൃഷ്ണൻ കെ. കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news